|    Sep 23 Sun, 2018 11:55 pm
FLASH NEWS
Home   >  Pravasi   >  

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചത് 1461 സ്വദേശികള്‍

Published : 17th January 2017 | Posted By: fsq

 

ജിദ്ദ: കഴിഞ്ഞവര്‍ഷം 1461 സ്വദേശികള്‍ വിവിധ തസ്തികകളിലുള്ള സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചതായി സിവില്‍ സര്‍വീസ് മന്ത്രാലയ റിപോര്‍ട്ട്. ഇതില്‍ 177 പേര്‍ വനിതകളാണ്. രാജിവച്ചവരില്‍ 37 പേര്‍ മന്ത്രിക്കു തുല്യമായ പദവിയില്‍ ജോലി ചെയ്തിരുന്നവരാണ്. 2015-16 സാമ്പത്തികവര്‍ഷത്തിലാണ് ഇത്രയധികം പേര്‍ ജോലി ഉപേക്ഷിച്ചത്. അതേസമയം 36 മുതിര്‍ന്ന ഉദ്യോഗസ്ഥരെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. തുടര്‍ച്ചയായി ജോലിക്ക് ഹാജരാവാതിരിക്കുക, അച്ചടക്കമില്ലാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇ വരെ പിരിച്ചുവിടുന്നതിന് കാരണമായത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ജോലിയില്‍ നിന്ന് വിരമിച്ചത് ഒരാള്‍ മാത്രമാണ്. ബോണസ്, ശമ്പളവര്‍ധന മുതലായവ നല്‍കുന്നതിന് ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്ന നടപടിക്ക് കഴിഞ്ഞവര്‍ഷം സിവില്‍ സര്‍വീസ് മന്ത്രാലയം തുടക്കമിട്ടിരുന്നു. മികച്ച പ്രകടനം, അസംതൃപ്തം എന്നിങ്ങനെ അഞ്ചു വിഭാഗമായി ജീവനക്കാരുടെ കൃത്യനിര്‍വണത്തെ വിലയിരുത്തുന്ന നടപടി ദേശീയ പരിവര്‍ത്തന പദ്ധതി 2020ന്റെ ഭാഗമായിട്ടാണ് അവതരിപ്പിച്ചത്. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളിലെയും ജീവനക്കാരുടെ പ്രകടനം ഈ പദ്ധതി പ്രകാരം വിലയിരുത്തുന്നുണ്ട്. ഇതിനെത്തുടര്‍ന്നു തൊഴില്‍രംഗത്തുണ്ടായ മാറ്റമാണ് ജീവനക്കാര്‍ കൊഴിഞ്ഞുപോവുന്നതിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss