|    Feb 25 Sat, 2017 6:07 am
FLASH NEWS

‘കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാഹിത്യ അവാര്‍ഡുകള്‍ കുടിശ്ശികയായി നില്‍ക്കുന്നു’

Published : 2nd November 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാഹിത്യ അവാര്‍ഡുകള്‍ നല്‍കാതെ കുടിശിഖയായി നില്‍ക്കുകയാണെന്നും മന്ത്രി എം കെ ബാലന്‍. ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് സി രാധാകൃഷ്ണന്‍ അര്‍ഹനായ വിവരം അദ്ദേഹത്തെ വീട്ടിലെത്തി അറിയിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.  2014,15 വര്‍ഷങ്ങളില്‍ 248 പേര്‍ക്കാണ് പുരസ്‌കാരം നല്‍കാനുള്ളത്. 11 വിഭാഗങ്ങള്‍ക്ക് നല്‍കാനുള്ള അവാര്‍ഡുകളും നല്‍കിയിരുന്നില്ല. സാഹിത്യ മേഖലയില്‍ സമഗ്രസംഭാവനയക്കുള്ള അവാര്‍ഡും നല്‍കിയിട്ടില്ല. ഫെലോഷിപ്പുകള്‍, എട്ട് എന്‍ഡോവ്‌മെന്റുകള്‍ എന്നിവയും നല്‍കിയിട്ടില്ല. ഇത് കുറ്റകരമാണ് അതാത് കാലഘട്ടത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കാതെ കുടിശിഖയാക്കി വെക്കാന്‍ പാടില്ല. കുടിശികയെല്ലാം ഈ സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കാന്‍ പോകുകയാണെന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സാംസ്‌കാരിക മേഖലയില്‍ ഇപ്പോള്‍ പുതിയ ഉണര്‍വ് വന്നിട്ടുണ്ട്. കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹാ പ്രതിഭകളുടെ പേരില്‍ കേരളത്തിന്റെ എല്ലാ ജില്ലകളിലും 40 കോടി രൂപ ചിലവ് വരുന്ന സാംസ്‌കാരിക സമുച്ചയത്തിന് രൂപം നല്‍കിയിട്ടുണ്ട്്. പ്രാദേശികമായി വിവിധ മേഖലകളില്‍ സംഭവാന ചെയ്ത പ്രതിഭകള്‍ക്ക്് സ്്മാരകങ്ങള്‍ നിര്‍മിക്കും.ഇതൊടൊപ്പം ചലച്ചിത്ര മേഖലയിലും ഫലപ്രദമായ ഇടപെടല്‍ നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക