|    Mar 24 Fri, 2017 3:45 am
FLASH NEWS

കഴിഞ്ഞ ഭരണ സമിതി തീരുമാനങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചില്ല; സെക്രട്ടറിക്കെതിരേ പരാതിയുമായി കൊല്ലങ്കോട് പഞ്ചായത്തംഗം

Published : 22nd July 2016 | Posted By: SMR

കൊല്ലങ്കോട്: പഞ്ചായത്ത് ബോര്‍ഡ് യോഗങ്ങില്‍ സെക്രട്ടറി പൂര്‍ണമായി പങ്കെടുക്കാതിരിക്കുകയും കഴിഞ്ഞ ഭരണ സമിതി തീരുമാനങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കാതിരിക്കുയും ചെയ്യുന്നതായി കോണ്‍ഗ്രസ് ഒമ്പതാം വാര്‍ഡ് മെംബര്‍ കെ ഷണ്‍മുഖന്‍ പറഞ്ഞു.
യോഗത്തില്‍ താന്‍ പറയുന്ന കാര്യങ്ങള്‍ മിനിറ്റ്‌സില്‍ രേഖപ്പെടുത്തുന്നില്ലെന്നും ഇതുമൂലം വാര്‍ഡിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട പല കാര്യങ്ങളും നടപ്പാക്കാന്‍ പഞ്ചായത്തില്‍ നിന്നു കഴിയാത്ത സ്ഥിതി തുടരുകയാണ്.
ഇതിനെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നു ഷണ്‍മുഖന്‍ പറഞ്ഞു. കൊല്ലങ്കോട് ഗ്രാമപ്പഞ്ചായത്ത് ഒഡിഎഫ് പഞ്ചായത്തായി പ്രഖ്യാപിക്കാന്‍ പോവുകയാണ് എന്നാല്‍ ഒമ്പതാം വാര്‍ഡില്‍ മാത്രം വൈഎല്‍എഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള തീരെ കക്കൂസിലാത്തവരുടെ എണ്ണം 70 ആണ്. എന്നാല്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചതില്‍ 21 പേര്‍ മാത്രമേ ഉള്ളൂ.
ബാക്കിയുള്ളവരുടെ കാര്യം കൂടി പഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അജണ്ടയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സെക്രട്ടറി തയാറാകുന്നില്ല. പട്ടികജാതി ഫണ്ട് വിനിയോഗിച്ച് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ മോണിറ്ററിങ് നടത്തുന്നതിന് പട്ടികജാതി മെംബര്‍മാരുടെ കമ്മിറ്റി രൂപീകരിക്കണം എന്നീ ആവശ്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന വാര്‍ഡ് മെംബര്‍ ഷണ്‍മുഖന്റെ ആവശ്യം സെക്രട്ടറി കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്ത് യോഗത്തില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ലെന്നും പറയുന്നു.

(Visited 44 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക