|    Jun 24 Sun, 2018 8:44 pm
FLASH NEWS
Home   >  Kerala   >  

കഴിഞ്ഞ ഒരുവര്‍ഷത്തിനകം റോഡ് നിയമം തെറ്റിച്ചിരുന്നുവോ?ലൈസന്‍സ് പോയതു തന്നെ

Published : 26th May 2017 | Posted By: mi.ptk

തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഗതാഗത നിയമം തെറ്റിച്ചവരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും. സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2016 ഒക്ടോബര്‍ മുതല്‍ നിയമം ലംഘിച്ച ഒന്നരലക്ഷത്തിലധികം പേരുടെ ലൈസന്‍സ് മൂന്ന്  മാസത്തേക്കാണ് സസ്‌പെന്റ് ചെയ്യുക. അമിതവേഗതയില്‍ വാഹനമോടിച്ചവരാണ് ഇവരിലേറെയും. ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.
രാജ്യത്ത് വാഹനാപകടം വര്‍ധിച്ച സാഹചര്യത്തില്‍ ഗതാഗത നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് ഉടനടി സസ്‌പെന്റ് ചെയ്യണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് നിയമം ലംഘിച്ച പലരുടെയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിയമം കര്‍ശനമാക്കിയിരുന്നില്ല. പിന്നീട്, ഉത്തരവ് പൂര്‍ണ്ണമായും നടപ്പിലാക്കണമെന്ന് സുപ്രീംകോടതി വീണ്ടും ഉത്തരവിടുകയായിരുന്നു.
ഇതേതുടര്‍ന്ന് ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഗതാഗത നിയമം ലംഘിച്ചവരുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. നാളെമുതല്‍ തന്നെ സസ്‌പെന്‍ഷന്‍ നടപടികള്‍ തുടങ്ങും. ഇതിനായി എല്ലാ ആര്‍ടി ഓഫീസുകളിലും പ്രത്യേകവിഭാഗം രൂപീകരിക്കാനും യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss