|    Mar 24 Fri, 2017 9:31 pm
FLASH NEWS

കഴക്കൂട്ടത്ത് സ്‌ഫോടകവസ്തുശേഖരം പൊട്ടിത്തെറിച്ചു

Published : 17th September 2016 | Posted By: G.A.G

blastNEW

കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് സ്‌ഫോടക വസ്തുശേഖരം പൊട്ടിത്തെറിച്ചു. ആളപായമില്ല. കൊല്ലം പുറ്റിങ്ങല്‍ വെട്ടിക്കെട്ട് ദുരന്തത്തില്‍ കൊല്ലപ്പെട്ട കരാറുകാരന്‍ കഴക്കൂട്ടം മേനംകുളത്തിന് സമീപം താമസക്കാരനായ സുരേന്ദ്രനാശാന്റെ വീടിന് പിറകിലെ കുറ്റിക്കാട്ടില്‍ കുഴിച്ചിട്ടിരുന്ന സ്‌ഫോടകവസ്തുശേഖരമാണ് പൊട്ടിത്തെറിച്ചത്.
ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനത്തില്‍ സുരേന്ദ്രന്‍ ആശാന്റെ വീടിന് പുറകിലുള്ള മതില്‍ക്കെട്ട് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.സമീപത്തെ വീടുകളുടെ ജന്നല്‍ ചില്ലുകളും പൊട്ടി. പോലീസ് സംഭവം അറിയുന്നത് ഇന്ന് രാവിലെ 8 മണിയോടെയാണ്.
കരാറുകാരന്‍ വീട്ടില്‍ സുക്ഷിച്ചിരുന്ന സ്‌ഫോടകശേഖരം നേരത്തെ ഇവിടെ കുഴിച്ചിട്ടതാകാമെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ പുറ്റിങ്ങല്‍ അപകടത്തില്‍ പ്രതികളായ കരാറുകാരന്‍ സുരേന്ദ്രന്റെ മക്കളായ ഉമേഷും ദീപുവും പറയുന്നത് തങ്ങളുടെ ജാമ്യം റദ്ദ് ചെയ്യുവാന്‍ ആരോ ചെയ്യ്ത ചെയ്ത പണിയാണിതെന്നാണ് .എന്നാല്‍ പോലീസ് അന്വോഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദരും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി.കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് സൈബര്‍ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രമോദ് കുമാറിന്റെ നേതൃത്തില്‍ പോലീസ് സംഘം സംഭവസ്ഥലത്ത് ക്യാപ് ചെയ്യുന്നുണ്ട്. 116 പേരുടെ ജീവനാണ് പുറ്റിങ്ങള്‍ വെടിക്കെട്ട് കവര്‍ന്നെടുത്തത്. ഗുരുതര പരിക്കേറ്റ് നൂറ് കണക്കിന് പേര്‍ ഇന്നും ദുരിതമനുഭവിക്കുകയാണ്. വന്‍ദുരന്തത്തിന്റെ നടുക്കം മാറുംമുമ്പുണ്ടായ സംഭവത്തില്‍ പ്രദേശവാസികള്‍ വീണ്ടും ഞെട്ടിയിരിക്കുകയാണ്.

(Visited 165 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക