|    Mar 29 Wed, 2017 1:07 am
FLASH NEWS

കഴക്കൂട്ടത്ത് മല്‍സ്യബന്ധന വള്ളം മറിഞ്ഞ് അപകടം; 15 തൊഴിലാളികളെയും രക്ഷപ്പെടുത്തി

Published : 29th August 2016 | Posted By: SMR

കഴക്കൂട്ടം(തിരുവനന്തപുരം): പുത്തന്‍തോപ്പില്‍ മല്‍സ്യബന്ധന വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന 15 മല്‍സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ പെരുമാതുറ മുതലപ്പൊഴി ഹാര്‍ബറില്‍നിന്ന് മല്‍സ്യബന്ധനത്തിന് തിരിച്ച ബീമാപള്ളി സ്വദേശി ഷംസുദ്ദീന്റെ ബീമ മാഹീന്‍ എന്ന വള്ളമാണ് അപകടത്തില്‍പെട്ടത്.
വള്ളത്തിലുണ്ടായിരുന്ന പെരുമാതുറ സ്വദേശികളായ ഷാക്കിര്‍, നാസുമുദ്ദീന്‍, ബീമാപള്ളി സ്വദേശികളായ ഹസന്‍കണ്ണ്, റസാഖ്, നജീബ്, ഷെഫീക്ക്, ഹസന്‍, ഷംസുദ്ദീന്‍, സഫീര്‍, ഷെഫീര്‍, മമ്മദ്, കബീര്‍, മൈതീന്‍, സഫറുള്ള എന്നിവരാണ് അപകടത്തില്‍പെട്ടത്. ഉച്ചയ്ക്ക് 12ന് പുത്തന്‍തോപ്പ് കരയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ ഉള്‍ക്കടലിലായിരുന്നു അപകടം. ശക്തമായ കാറ്റും അടിയൊഴുക്കും വള്ളത്തിലെ മല്‍സ്യത്തിന്റെ ഭാരവുമാണ് അപകടകാരണമായതെന്ന് രക്ഷപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു.
അപകടം നടന്നയുടന്‍ വള്ളത്തിന്റെ വശത്ത് പിടിച്ചുകിടന്ന ഉടമ ഷംസുദ്ദീന്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണില്‍ വിളിച്ച് ഹാര്‍ബറിലെ മല്‍സ്യത്തൊഴിലാളികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കഠിനംകുളം പോലിസിനെ അറിയിക്കുകയും എസ്‌ഐ ഹേമന്ത്കുമാറിന്റെ നിര്‍ദേശാനുസരണം മര്യനാടുള്ള ആറംഗ സംഘമടങ്ങുന്ന മല്‍സ്യത്തൊഴിലാളികള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചു. ഇതിനിടെ വിഴിഞ്ഞം കോസ്റ്റല്‍ പോലിസും സ്ഥലത്തെത്തി. മറിഞ്ഞ വള്ളത്തില്‍ പിടിച്ച് അവശരായി കിടന്ന 15 പേരേയും രണ്ട് വള്ളങ്ങളിലാക്കി നാലരയോടെ പുത്തന്‍തോപ്പ് തീരത്ത് എത്തിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ അഞ്ചുപേരെ  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരതരമല്ലാത്തതിനാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.
സംഭവമറിഞ്ഞ് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി സ്ഥലത്തെത്തി. കഴക്കൂട്ടം, ആറ്റിങ്ങല്‍, ചെങ്കല്‍ചൂള എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ യൂനിറ്റുകള്‍, കടയ്ക്കാവൂര്‍ സിഐ മുകേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം എന്നിവര്‍ അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരുന്നു. സ്ത്രീകളടക്കമുള്ള മല്‍സ്യത്തൊഴിലാളികളും നാട്ടുകാരുമുള്‍പ്പെടെ വന്‍ ജനകൂട്ടം പുത്തന്‍തോപ്പ് കടല്‍ തീരത്ത് തടിച്ചുകൂടി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day