|    Feb 26 Mon, 2018 9:01 am
FLASH NEWS

കഴക്കൂട്ടം ബൈപാസ് നിര്‍മാണം; കുന്നും സംരക്ഷണഭിത്തിയും ഇടിഞ്ഞുവീണു

Published : 3rd May 2017 | Posted By: fsq

 

കഴക്കൂട്ടം: കഴക്കൂട്ടംമുക്കോല ബൈപാസ് നിര്‍മാണത്തിനിടയില്‍ കുന്നും സംരക്ഷണഭിത്തിയും ഇടിഞ്ഞ് വീണു. കഴിഞ്ഞ രാവിലെയായിരുന്നു സംഭവം. അപകട സമത്ത് റോഡില്‍ വാഹനങ്ങളില്ലാത്തതിനാല്‍ ആളപായം ഉണ്ടായില്ല. കുന്നിന് മുകളില്‍ കുഴിവിള സ്‌കൂളിലേക്കുള്ള റോഡ് പകുതി ഭാഗം ഇടിഞ്ഞ് താഴേക്ക് വീണു. ഇവിടെയുണ്ടായിരുന്ന പൈപ്പ് ലൈനും പൊട്ടി. സ്‌കൂളിലേക്കുള്ള ഗതാഗതം മുടങ്ങി. റോഡിന്റെ ബാക്കി ഭാഗവും ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. സംരക്ഷഭിത്തിക്കൊപ്പം മതിലും നിര്‍മിച്ചിരുന്നു. അക്കുളം പാലത്തിന് സമീപത്തെ നാല്‍പ്പതടിയോളം പൊക്കമുള്ള ഭാഗമാണ് ഇടിഞ്ഞ് വീണത്. സോയില്‍ നെയില്‍ ഫിക്‌സിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സംരക്ഷണ ഭിത്തി നിര്‍മിച്ചത്. ഭിത്തിയുടെ പകുതിയോളം ഭാഗം ഇടിഞ്ഞ് വീണു. ബൈപാസിന്റെ ഒരുഭാഗത്തെ റേഡില്‍ മണ്ണ് വീണ് ഗതാഗതം മുടങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss