|    Aug 19 Sat, 2017 2:48 pm
FLASH NEWS

കള്ള് ഷാപ്പുകളില്‍ സ്‌പെഷ്യല്‍ വിഭവമായ മ്ലാവും ഉടുമ്പും പിടികൂടി

Published : 13th August 2017 | Posted By: fsq

 

കൊച്ചി: നഗരത്തിലെ പ്രമുഖ ഷാപ്പുകളില്‍ വന്യജീവികളുടെ മാംസം സ്‌പെഷ്യല്‍ ഐറ്റമായി കൊടുക്കുന്നുണ്ടെന്ന് സിറ്റി പോലിസ് കമ്മിഷണര്‍ എം പി ദിനേശിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് തൃപ്പൂണിത്തുറ ഉദയംപേരൂര്‍ പടിപ്പുര ഷാപ്പില്‍ ഷാഡോ പോലിസ് നടത്തിയ റെയ്ഡില്‍ 20 കിലോയോളം മ്ലാവ് ഇറച്ചിയും ഏഴു കിലോയോളം തൂക്കമുള്ള ഉടുമ്പിനെ കശാപ്പുചെയ്ത നിലയിലും കണ്ടെടുത്തു. ഷാപ്പ് മാനേജരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. മൂന്നാറിലെ ആനക്കുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതും ആനവേട്ടയടക്കമുള്ള കേസുകളില്‍ പ്രതികളുമായ നായാട്ട് സംഘമാണ് നഗരത്തിലെ ഷാപ്പുകളിലേക്ക് വന്യജീവികളെ ജീവനോടെയും മാംസരൂപത്തിലും എത്തിച്ചിരുന്നത്. വെടിവച്ചും കെണിവച്ചുമായിരുന്നു ഇവയെ പിടികൂടിയിരുന്നത്. ഈ നായാട്ടു സംഘത്തില്‍ അംഗമായ ചമ്പക്കര സ്വദേശിയായ ഇടനിലക്കാരന്‍ ആണ് നഗരത്തിലെ ഷാപ്പുകള്‍ക്ക് ആവശ്യാനുസരണം മാംസമെത്തിച്ചിരുന്നത്. ഇയാള്‍ക്കായി പോലിസ് തിരച്ചില്‍ ആരംഭിച്ചു. ഷാഡോ എസ്‌ഐ ഹണി കെ ദാസ്, ഉദയംപേരൂര്‍ എസ്‌ഐ ഷിബിന്‍, എഎസ്‌ഐ നിസാര്‍, സിപിഒമാരായ ഹരിമോന്‍എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക