|    Nov 15 Thu, 2018 6:37 pm
FLASH NEWS

കള്ളുഷാപ്പ് മാനേജരെ കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

Published : 10th April 2018 | Posted By: kasim kzm

മാള: കള്ള് കുടിച്ചതിന്റെ പൈസ ചോദിച്ച വൈരാഗ്യത്തില്‍ കള്ള് ഷാപ്പ് മാനേജരെ കള്ളുകുപ്പി കൊണ്ട് തലയ്ക്കു അടിച്ചു പരിക്കേല്‍പ്പിച്ചതിനു രണ്ടുപേര്‍ അറസ്റ്റില്‍. ആനന്ദപുരം വില്ലജ് ആലത്തൂര്‍ ദേശത്തു പണിക്കശ്ശേരി വീട്ടില്‍ സഞ്ജിത് (28), ആനന്ദപുരം ദേശത്തു കീഴപ്പിള്ളി വീട്ടില്‍ ബിനീഷ് എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകീട്ടു 7.45 ന് കല്ലേറ്റുംകര പഞ്ഞപ്പിള്ളി പറക്കാട്ടുകര കള്ളുഷാപ്പിലെ മാനേജര്‍ രാഹുല്‍ദാസിനെയാണ് പ്രതികള്‍ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചത്.
സംഭവത്തിനുശേഷം കല്ലേറ്റുംകര ഉത്സവ സ്ഥലങ്ങളിലും കല്യാണ വീടുകളിലുമായി മുങ്ങിനടന്ന പ്രതികളെ ആളൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ വിമല്‍ ആണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ എഎസ്‌ഐ  സാദത്, എസ്‌സിപിഒ സജീവന്‍, കൃഷ്ണന്‍, അശോകന്‍, സിപിഒ രാജു, രാജേഷ് എന്നിവരുണ്ടായിരുന്നു. പ്രതികള്‍ അന്യ സംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പതിവായി പണം വാങ്ങുന്നവരാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss