|    Jun 28 Wed, 2017 9:07 am
FLASH NEWS

കള്ളുകടത്ത് വാഹനങ്ങളുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കണമെന്ന്

Published : 1st November 2016 | Posted By: SMR

ചിറ്റൂര്‍: മൂലക്കട-തത്തമംഗലം വഴി പ്രഭാതസമയങ്ങളില്‍  കള്ളുക്കടത്ത് വാഹനങ്ങളുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കാന്‍ എക്‌സൈസ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന്് യാത്രക്കാര്‍ ആവശ്യപ്പെട്ടു. കള്ളുക്കടത്ത് വാഹനങ്ങള്‍ കാലത്ത് ആറ്മുതല്‍ മാത്രമേ സഞ്ചരിക്കാവൂ എന്ന് സമയം നിശ്ചയിച്ചിരുന്നു. മുമ്പ് പുലര്‍ച്ചെ നാലിനും അഞ്ചിനുമാണ് മൂലക്കട,നെല്ലിമേട്, കന്നിമാരി ഭാഗങ്ങളില്‍ തോപ്പില്‍നിന്നും  വാഹനങ്ങളില്‍ എറണാകുളം,തൃശൂര്‍,മലപ്പുറം,കോട്ടയം ഭാഗങ്ങളിലേക്ക് കള്ള് കൊണ്ടുപോയിരുന്നത്.ഇതുമൂലം പ്രഭാത വ്യായാമത്തിനിറങ്ങുന്നവരും വാഹനങ്ങളില്‍ പോകുന്നവരും കള്ളുകടത്തുവാഹനം ഇടിച്ച് നിരവധി അപകടങ്ങള്‍ സംഭവിച്ചിരുന്നു.കന്നിമാരി ചെക്കുപോസ്റ്റിനു സമീപം കള്ളുക്കടത്ത് വാഹനമിടിച്ച് വെള്ളക്കാട് സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു.ഈ സംഭവം പ്രദേശത്ത് ജനകീയ പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. ഇതിനുശേഷം കള്ളുക്കടത്തുവാഹനങ്ങള്‍ ഓടിക്കാന്‍ രണ്ടു ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തുന്നതുള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ ഇപ്പോള്‍ ഒരു ഡ്രൈവര്‍മാത്രമാണ് കള്ളുവണ്ടികള്‍ ഓടിക്കുന്നത്. നേരം പുലര്‍ന്നശേഷം വണ്ടി ഓടുന്നതിനാല്‍ പടിഞ്ഞാറന്‍ ജില്ലകളില്‍ എത്തിക്കുന്നതിനായി അതിവേഗതയിലാണ് കള്ളുക്കടത്ത് വാഹനങ്ങള്‍ ചീറിപ്പായുന്നത്. പ്രഭാത സമയങ്ങള്‍ ട്യൂഷനും മദ്രസപഠനത്തിനുമായി റോഡിലൂടെ നടന്നുപോകുന്ന വിദ്യാര്‍ഥികള്‍ക്ക് കള്ളുക്കടത്ത് വാഹനങ്ങളുടെ അമിതവേഗത ഭീഷണിയായി മാറുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക