|    Jun 21 Thu, 2018 8:41 am
FLASH NEWS

കള്ളിയമ്പാറയില്‍ വീണ്ടും കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

Published : 22nd May 2018 | Posted By: kasim kzm

കൊല്ലങ്കോട്: കള്ളിയമ്പാറ വേലാന്‍കാട്ടില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷിക വിളകള്‍ നാശിപ്പിച്ചു.  സഹോദരങ്ങളായ എം സന്തോഷ്, എം മുരളിദാസ്, പി വാസുദേവന്‍, പി ചെന്താമരാക്ഷന്‍ എന്നിവരുടെ തോട്ടത്തിലെ വാഴ, തെങ്ങ്, കവുങ്ങ്, മാവ്, ജാതി എന്നീ വിളകളാണു നശിപ്പിച്ചിരിക്കുന്നത്.
നാലു പേരുടെയുമായി അഞ്ഞൂറോളം വാഴകള്‍ ആനക്കൂട്ടം ഒടിച്ചു വീഴ്ത്തി. സന്തോഷിന്റെ കൃഷിയിടത്തിലെ ഇരുന്നൂറോളം വാഴ, അഞ്ച് കവുങ്ങ് മുരളിദാസിന്റെ തോട്ടത്തിലെ നൂറ്റിയമ്പതോളം വാഴ, ആറ് തെങ്ങ്, വാസുദേവന്റെ നൂറോളം വാഴ, രണ്ട് തെങ്ങ് ചെന്താമരയുടെ മാവ്, കവുങ്ങ്, ജാതി എന്നിവയും നശിപ്പിച്ചു. രാത്രി പത്തു മണിയോടെ എത്തുന്ന ഏഴ് ആനകളുള്ള കൂട്ടം ഒരാഴ്ചയായി ഇവിടെയുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.അങ്കാളന്റെ തോട്ടത്തിയ ആനക്കൂട്ടം ചക്ക പറിച്ചു ഭക്ഷണമാക്കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss