|    Mar 28 Tue, 2017 9:32 pm
FLASH NEWS

കള്ളാറില്‍ സാമൂഹിക വിരുദ്ധ ശല്യം; സ്‌കൂള്‍ വാന്‍ തീവച്ച് നശിപ്പിച്ചു

Published : 8th February 2016 | Posted By: SMR

രാജപുരം: കള്ളാറില്‍ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ അക്രമമുണ്ടായി. ശനിയാഴ്ച രാത്രി 11ന് ശേഷമാണ് അക്രമണം നടന്നതെന്ന് കരുതുന്നു. കള്ളാറിലെ ബൂണ്‍ പബ്ലിക് സ്‌കൂളിന്റെ വാന്‍ തീവച്ചു നശിപ്പിച്ചു. വാന്‍ പൂര്‍ണമായും കത്തിനശിച്ചു.
മാലക്കല്ലിലെ ആനിമൂട്ടില്‍ ജോയി, അബ്ദുര്‍റഹ്മാന്‍ എന്നിവരുടെ വീടിനുനേരെയുമാണ് അക്രമണമുണ്ടായത്. അബ്ദുര്‍ റഹ്മാന്റെ വീടിനോടു ചേര്‍ന്ന വിറകുപുരയില്‍ തീയിട്ടു. ഇതു ശ്രദ്ധയില്‍പ്പെട്ട സമീപവാസികളായ ജോയിയുടെ കുടുംബാംഗങ്ങള്‍ തീയണയ്ക്കാനായി അങ്ങോട്ടു പോയിരുന്നു. സ്ത്രീകള്‍ മാത്രമേ ജോയിയുടെ വീട്ടില്‍ താമസമുണ്ടായിരുന്നുള്ളു. ഇവര്‍ തിരിച്ചുവരുമ്പോള്‍ കാണുന്നത് ജോയിയുടെ വീടിന്റെ ജനല്‍ കര്‍ട്ടന്‍ കത്തിനശിക്കുന്നതാണ്. അക്രമികള്‍ ജനാല വഴി തീ അകത്തേയ്ക്കിടുകയായിരുന്നു.
കള്ളാറിലെ സി എം നാസര്‍, പി എം അബ്ദുര്‍ റഹ്മാന്‍ എന്നിവരുടെ മോട്ടോര്‍ ബൈക്കിന്റെ സീറ്റ് കീറി നശിപ്പിച്ചു. സി സി അബൂബക്കറിന്റെ കാര്‍ തകര്‍ത്തു. കള്ളാറിലെ ബൂണ്‍ സ്‌കുളിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാനിന് തീവച്ചശേഷം മറ്റ് വാഹനങ്ങള്‍ തകര്‍ത്തതെന്നാണ് പോലിസ് നിഗമനം.
കണ്ണൂരില്‍ നിന്നും പോലിസ് നായയും വിരളടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വെള്ളരിക്കുണ്ട് സിഐ ടി പി സുമേഷ്, എസ്‌ഐമാരായ കെ വി സുമേഷ്, രാജീവ്കുമാര്‍, അരവിന്ദാക്ഷന്‍ എന്നിവരും സ്ഥലത്തെത്തി. രാജപുരം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്‌കൂള്‍ വാനിന് തീയിട്ടശേഷം സംശയാസ്പദമായി ഒരാള്‍ ഓടുന്നതായി കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day