|    Oct 22 Mon, 2018 12:48 am
FLASH NEWS
Home   >  National   >  

കള്ളസന്യാസിമാരായ ഇവരെ സൂക്ഷിക്കണമെന്ന് ഹിന്ദു സംഘടന; ലിസ്റ്റ് പുറത്തുവിട്ടു

Published : 11th September 2017 | Posted By: shins

അലഹബാദ്: തട്ടിപ്പു വീരന്മാരായ ആള്‍ദൈവങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഹിന്ദു സന്യാസികളുടെ ഉന്നത സമിതി അഖില്‍ ഭാരതീയ അക്ഷര പരിഷത്ത്. ഇവരില്‍ സ്ഥാനം പിടിച്ചവരില്‍ ലൈംഗീകാതിക്രമത്തിന്റെ പേരിലും ബംലാല്‍സംഗക്കേസുകളിലും ആരോപണവിധേയരായ സന്യാസിമാര്‍. ദേര സച്ചാ സൗദാ ചീഫ് ഗുര്‍മീത് റാം റഹീം സിങ് ബലാല്‍സംഗക്കേസില്‍ തടവിലായ സാഹചര്യത്തിലാണ് സംഘടന പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗുര്‍മീത് റാം റഹീം സിങ്, ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ ആശാറാം ബാപ്പു (അസുമുല്‍ സിരുമുലാനി), അദ്ദേഹത്തിന്റെ മകന്‍ നാരായണന്‍ സായി, രാധേ മാ, സച്ചിദാനന്ദഗിരി, സ്വാമി ഓം ജി, നിര്‍മല ബാബ, ഇച്ചാദരി ഭീമാനന്ദ്, സ്വാമി അസീമാനന്ദ്, ഹരിയാനയിലെ രാംപാല്‍, ആചാര്യ കുഷ്മുനി, ബ്രഹസ്പതി ഗിരി, മല്‍ഖാന്‍ സിങ്, ശിവമൂര്‍ത്തി ദ്വിവേദി, എന്നിവരാണ് സംഘടന പുറത്തുവിട്ട വ്യാജ സന്യാസിമാരുടെ പട്ടികയില്‍ ഉള്ളത്. സാധാരണക്കാരായ ജനങ്ങള്‍ഇവരെ സൂക്ഷിക്കണമെന്നും ഇവര്‍ക്കെതിരേ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി വേണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്. ഇവരുടെ ചെയ്തികള്‍ സന്യാസി സമൂഹത്തിനു തന്നെ അപമാനമാണെന്നും സംഘടന കുറ്റപ്പെടുത്തുന്നു. ദിപാവലിയ്ക്കുശേഷം 28 വ്യാജ സന്യാസിമാരുടെ പേരുകളടങ്ങിയ മറ്റൊരു ലിസ്റ്റും പുറത്തുവിടുമെന്ന് എബിഎപി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss