|    Oct 18 Thu, 2018 10:42 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കള്ളസന്ന്യാസി പട്ടികയില്‍ കാവിഭീകരത, ബലാല്‍സംഗക്കേസ് പ്രതികള്‍

Published : 12th September 2017 | Posted By: fsq

 

അലഹബാദ്: ഹിന്ദു സന്ന്യാസികളുടെ ഉന്നത സമിതി അഖില ഭാരതീയ അക്ഷര പരിഷത്ത് പുറത്തുവിട്ട വ്യാജ സന്ന്യാസി പട്ടികയില്‍  സ്ഥാനംപിടിച്ചവരില്‍ കാവിഭീകരത, ലൈംഗികാതിക്രമം, ബലാല്‍സംഗ കേസുകളില്‍ ആരോപണവിധേയരായ സന്ന്യാസിമാര്‍. ദേര സച്ചാ സൗദ ചീഫ് ഗുര്‍മീത് രാം റഹീം സിങ് ബലാല്‍സംഗക്കേസില്‍ തടവിലായ സാഹചര്യത്തിലാണ് സംഘടനയുടെ പുതിയ നീക്കം. ഗുര്‍മീത് രാം റഹീം സിങ്, ബലാല്‍സംഗക്കേസില്‍ ആരോപണവിധേയനായ ആശാറാം ബാപ്പു (അസുമുല്‍ സിരുമുലാനി), മകന്‍ നാരായണ്‍ സായി, രാധേ മാ, സച്ചിദാനന്ദഗിരി, സ്വാമി ഓംജി, നിര്‍മല ബാബ, സ്വാമി അസീമാനന്ദ്, ഹരിയാനയിലെ രാംപാല്‍, ആചാര്യ കുഷ്മുനി, ബൃഹസ്പതി ഗിരി, മല്‍ഖാന്‍ സിങ്, ശിവമൂര്‍ത്തി ദ്വിവേദി, ഓംനമശിവായ് ബാബ എന്നിവരാണ് സംഘടന പുറത്തുവിട്ട വ്യാജ സന്ന്യാസിമാരുടെ പട്ടികയിലുള്ളത്. സാധാരണക്കാരായ ജനങ്ങള്‍ ഇവരെ സൂക്ഷിക്കണമെന്നും ഇവര്‍ക്കെതിരേ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇവരുടെ ചെയ്തികള്‍ സന്ന്യാസിസമൂഹത്തിനു തന്നെ അപമാനമാണെന്നും സംഘടന കുറ്റപ്പെടുത്തുന്നു. ദിപാവലിക്കുശേഷം 28 വ്യാജ സന്ന്യാസിമാരുടെ പേരുകളടങ്ങിയ മറ്റൊരു പട്ടിക കൂടി പുറത്തുവിടുമെന്ന് അക്ഷരപരിഷത്ത് അറിയിച്ചു.ആശാറാം ബാപ്പു (76) ബലാല്‍സംഗം ചെയ്തുവെന്ന കൗമാരക്കാരിയുടെ പരാതിയെ തുടര്‍ന്ന് 2013ല്‍ അറസ്റ്റിലായി. അന്നു മുതല്‍ ജയിലിലാണ്. പിന്നാലെ ആശ്രമത്തിലെ മറ്റൊരു സ്ത്രീയും ബാപ്പുവിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തി. മൂന്നു സ്വാമികളെ കൊലപ്പെടുത്തിയതായും വാര്‍ത്ത പുറത്തുവന്നിരുന്നു. ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിക്കെതിരേയും ബലാല്‍സംഗക്കുറ്റമാണുള്ളത്. പഞ്ചാബ് സ്വദേശിനിയായ രാധേ മാ മുംബൈ ആസ്ഥാനമായി ആശ്രമവും മറ്റും നടത്തിവരുന്നു. ഏതാനും ക്രിമിനല്‍ക്കേസുകള്‍ ഇവര്‍ക്കെതിരേയുണ്ട്. കേസ് വിചാരണയ്ക്ക് ഹാജരാവാത്തതിനെ തുടര്‍ന്ന് പഞ്ചാബ്-ഹരിയാന കോടതി അടുത്തിടെ കോടതിയലക്ഷ്യ നടപടികളെടുക്കാത്തതിന്റെ പേരില്‍ പോലിസിന് നോട്ടീസയച്ചിരുന്നു.  സച്ചിദാനന്ദ ഗിരിക്കെതിരേ വഞ്ചനക്കുറ്റമാണുള്ളത്. ഓംജിക്കെതിരേ മോഷണക്കുറ്റത്തിനു പുറമേ ആയുധനിയമം, ഭീകരവിരുദ്ധ നിയമ പ്രകാരവും കേസുണ്ട്. ഓംജിക്കെതിരായി മോഷണമാരോപിച്ച് പരാതി നല്‍കിയത് സഹോദരന്‍ പ്രമോദ് ജായാണ്. പെണ്‍വാണിഭക്കേസില്‍ 2010ല്‍ ശിവമൂര്‍ത്തി ദ്വിവേദി അറസ്റ്റിലായിഹിന്ദുത്വപ്രവര്‍ത്തകനായ സ്വാമി അസീമാനന്ദയ്ക്ക് 2007ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനം, മക്ക മസ്ജിദ് സ്‌ഫോടനം, 2006ലെ മലേഗാവ് സ്‌ഫോടനം, 2007ലെ സംജോത എക്‌സ്പ്രസ് സ്്‌ഫോടനം തുടങ്ങിയവയില്‍ ഗൂഢാലോചനയ്ക്ക് കേസുണ്ട്. ഹരിയാന ഹിസാറില്‍ രാംപാലിന്റെ ആശ്രമത്തില്‍ പോലിസ് റെയ്ഡില്‍ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് പോലിസ് അറസ്റ്റ് ചെയ്തു. ആചാര്യ കുഷ്മുനിക്കെതിരേയും ക്രിമിനല്‍ക്കുറ്റങ്ങളാണ്. ബൃഹസ്പതി ഗിരിക്കെതിരേ ക്ഷേത്രത്തിന്റെ അധികാരം പിടിച്ചെടുക്കാ ന്‍ ശ്രമിച്ചെന്ന കുറ്റമാണുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss