|    Jul 16 Mon, 2018 4:56 am
FLASH NEWS
Home   >  National   >  

കള്ളസന്ന്യാസിമാരുടെ പട്ടിക പുറത്തു വിട്ടു

Published : 10th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: രാജ്യത്തെ 14 കള്ളസന്ന്യാസിമാരുടെ പട്ടിക അഖില ഭാരതീയ അഖാര പരിഷത്ത് പുറത്തു വിട്ടു. രാജ്യത്തെ സന്ന്യാസിമാരുടെ കൂട്ടായ്മയാണ് അഖില ഭാരതീയ അഖാര പരിഷത്ത്. ഗുര്‍മീത് റാം റഹീമും ആശാറാം ബാപ്പുവും പട്ടികയിലുണ്ട്. ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ നിയമം കൊണ്ടുവരണമെന്നും സംഘടന പറഞ്ഞു. പുറത്തു വിട്ട കള്ള സന്ന്യാസിമാരെ കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്ന് പരിഷത്ത് പ്രസിഡന്റ് മഹന്ത് നരേന്ദ്രഗിരി പറഞ്ഞു. സുഖവിന്ദര്‍ കൗര്‍ എന്ന രാധേ മാ, സച്ചിദാനന്ദ ഗിരി, ഓം ബാബ, നിര്‍മല്‍ ബാബ, ഇഛാധാരി ഭിമന്ദ്, സ്വാമി അസീമാനന്ദ, ഓം നമശിവായ് ബാബ, നാരായണ്‍ സായ്, റാംപാല്‍, മല്‍ഖാന്‍ സിങ്, എന്നിവരെയാണ് സംഘടന കള്ളസന്ന്യാസിമാരായി പ്രഖ്യാപിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss