|    Jul 28 Fri, 2017 4:36 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കള്ളപ്പണ ഒഴുക്ക് തടയാന്‍ സംവിധാനം വേണം: എസ്‌ഐടി

Published : 6th September 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തിനു പുറത്തേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ സ്ഥാപനവല്‍കൃതമായ സംവിധാനം വികസിപ്പിക്കണമെന്ന് കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കി.
വിദേശപ്പണ കൈമാറ്റത്തിനുള്ള ഇലക്‌ട്രോണിക് റിപോര്‍ട്ടിങ് സംവിധാനത്തില്‍ ഇറക്കുമതിക്കാരുടെയോ കയറ്റുമതിക്കാരുടെയോ പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. വിദേശ വിനിമയ ചട്ടം ലംഘിച്ച് ഒരു വര്‍ഷത്തിലധികം കാലാവധിയിലുള്ള വലിയ തുകകള്‍ കയറ്റുമതി കുടിശ്ശികയായി തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് റിസര്‍വ് ബാങ്ക് പ്രത്യേക അന്വേഷണ സംഘത്തിനു നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കയറ്റുമതി കുടിശ്ശിക സംബന്ധിച്ച വിവരങ്ങള്‍ വിലയിരുത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അന്വേഷണ സംഘം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിനോടും വാണിജ്യകാര്യ മന്ത്രാലയത്തിനോടും ആവശ്യപ്പെട്ടു.
ബാങ്ക് ഓഫ് ബറോഡ കുംഭകോണത്തിന്റെ വെളിച്ചത്തില്‍ ബില്‍ ഓഫ് എന്‍ട്രി പ്രകാരമുള്ള മുന്‍കൂര്‍ പണമടയ്ക്കലുകള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ സംവിധാനമൊരുക്കണമെന്ന് എസ്‌ഐടി റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി റിസര്‍വ് ബാങ്ക് ഇംപോര്‍ട്ട് ഡേറ്റാ പ്രോസസിങ്ങ് ആന്റ് മോണിറ്ററിങ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സിങ് ഏജന്‍സികള്‍ തമ്മില്‍ ഫലപ്രദമായ വിവരം പങ്കുവയ്ക്കലിന് സംവിധാനം വേണമെന്നതാണ് എസ്‌ഐടിയുടെ മുഖ്യ നിര്‍ദേശം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക