|    Oct 23 Tue, 2018 5:36 pm
FLASH NEWS

കള്ളപ്പണവേട്ട മോദിയുടെ ബഡായി പറച്ചില്‍ മാത്രം: വിഎസ്

Published : 26th January 2017 | Posted By: fsq

 

പത്തനംതിട്ട: രാജ്യത്തെ കള്ളപ്പണം കണ്ടുകെട്ടാനും ഭീകര പ്രവര്‍ത്തനം ഇല്ലായ്മ ചെയ്യാനും വേണ്ടിയാണ് നോട്ടു നിരോധനം ഏര്‍പ്പെടുത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ബഡായി പറച്ചില്‍ മാത്രമായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനദുരിതത്തിന് ഇടയാക്കിയ നോട്ട് നിരോധനത്തിനെതിരെ സിപിഎം ജില്ലാ കമ്മിറ്റി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച മോദിയെ വിചാരണ ചെയ്യല്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.ബഡായി പറയുന്നതില്‍ മോദി ചില്ലറക്കാരനല്ലെന്ന് ജനങ്ങള്‍ക്ക് പണ്ടേ ബോധ്യമുള്ളതാണ്. രാജ്യത്തെ വന്‍കിടക്കാര്‍ വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം പിടിച്ചെടുത്ത് ജനങ്ങള്‍ക്ക് വീതിച്ചു നല്‍കുമെന്ന് പറഞ്ഞ് കബളിപ്പിച്ചു. ഇതിനായി ജനങ്ങള്‍ തുടങ്ങിയ ജന്‍ധന്‍ അക്കൗണ്ടില്‍ നാലു നയാപൈസായെങ്കിലും വന്നോ?. ഈ നോട്ടു നിരോധനത്തിനിടയിലും വമ്പന്മാര്‍ക്ക് ഏഴായിരം കോടി രൂപയുടെ കടമാണ് എഴുതി തള്ളിയത്. രാജ്യത്തെ കബളിപ്പിച്ച് കടന്ന വിജയ്മല്യയുടെ ആയിരം കോടി കടം എഴുതി തള്ളി. തീവ്രവാദ പ്രവര്‍ത്തനം അവസാനിക്കും എന്ന് പറഞ്ഞത് സത്യമായിരുന്നെങ്കില്‍ നുഴഞ്ഞു കയറ്റക്കാരും തീവ്രവാദികളും ആയുധംവച്ച് കീഴടങ്ങി നാമം ജപിക്കുമായിരുന്നു.   അമേരിക്കയിലെ മുഴുവന്‍ ആളുകളും പ്രസിഡന്റ് ട്രംപിനെതിരെ പ്രതിഷേധിക്കുമ്പോഴും മോദി ട്രംപിനെ സ്വന്തം മച്ചമ്പിയെ  പോലെയാണ് കാണുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വവുമായുള്ള ബന്ധം മോദി കൂടുതില്‍ ഊട്ടിയുറപ്പിക്കുകയാണെന്നും വി എസ് പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം കെ അനന്തഗോപന്‍, ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ജി നായര്‍, കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട ഏരിയ സെക്രട്ടറി എന്‍ സജികുമാര്‍ സംസാരിച്ചു.  വീണാ ജോര്‍ജ് എംഎല്‍എ, കെഎസ്എഫ്ഇ  ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ്, എ പത്മകുമാര്‍, പി ജെ അജയകുമാര്‍,  ആര്‍ സനല്‍കുമാര്‍, പി എസ് മോഹനന്‍, ടി ഡി ബൈജു, വി കെ പുരുഷോത്തമന്‍ പിള്ള, എ ശ്രീകുമാര്‍, പി കെ കുമാരന്‍, പി ബി ഹര്‍ഷകുമാര്‍, ആര്‍ തുളസീധരന്‍ പിള്ള സന്നിഹിതരായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss