|    Jul 16 Mon, 2018 6:23 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കള്ളപ്പണവും നികുതിവെട്ടിപ്പും തടയല്‍: സാമൂഹിക മാധ്യമങ്ങളില്‍ കേന്ദ്ര നിരീക്ഷണം

Published : 11th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കള്ളപ്പണവും നികുതിവെട്ടിപ്പും തടയുന്നതിനായി സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പ്രൊജക്ട് ഇന്‍സൈറ്റ് എന്ന നിരീക്ഷണ പദ്ധതി വഴിയാണ് നികുതിദായകരുടെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നത്. വ്യക്തികളുടെ വരുമാനവും പണവിനിയോഗവും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രൊജക്ട് ഇന്‍സൈറ്റ് നിരീക്ഷിക്കും. വരുമാനം, ആസ്തി എന്നിവ സംബന്ധിച്ച പൂര്‍ണവിവരം ലഭ്യമാക്കുന്നതിനായി ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രം നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അടുത്തമാസത്തോടെ പ്രൊജക്ട് ഇന്‍സൈറ്റ് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വ്യക്തികള്‍ ആഡംബര കാറുകള്‍, വാച്ചുകള്‍ തുടങ്ങിയവയുടെ ചിത്രങ്ങള്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് ഇനി നിരീക്ഷണത്തിലാവും. വരുമാനവുമായി ഇത്തരത്തിലുള്ള ആഡംബര വസ്തുക്കള്‍ ഒത്തുപോവുന്നില്ലെങ്കില്‍ ബന്ധപ്പെട്ട വ്യക്തികള്‍ ഇവയുടെ സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കേണ്ട സാഹചര്യമുണ്ടാവും. ഇതുവഴി കള്ളപ്പണവും നികുതിവെട്ടിപ്പും തടയാമെന്നാണ് കേന്ദ്രത്തിന്റെ അഭിപ്രായം. നികുതിദായകരുടെ സാമ്പത്തിക ഇടപാടുകള്‍ സമ്പൂര്‍ണ നിരീക്ഷണത്തിനു കീഴിലാക്കാന്‍ കഴിഞ്ഞവര്‍ഷമായിരുന്നു എല്‍ ആന്റ് ടി ഇന്‍ഫോടെക് എന്ന സ്ഥാപനവുമായി സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടത്. പ്രൊജക്ട് ഇന്‍സൈറ്റിലൂടെ ആദായനികുതി വകുപ്പിന് വ്യക്തികളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കും. ആദായനികുതി വകുപ്പ് റിട്ടേണുകള്‍, ബാങ്കുകള്‍ വഴിയുള്ള പണമിടപാട് തുടങ്ങി എല്ലാ ഇടപാടുകളും പ്രൊജക്ട് ഇന്‍സൈറ്റ് പ്രാവര്‍ത്തികമാവുന്നതോടെ സര്‍ക്കാര്‍ നിരീക്ഷണത്തിലാവും. കൂടാതെ നികുതിദായകരുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക പരിശോധനയ്ക്കായി സിഎംസിപിസി എന്ന പേരിലുള്ള സംവിധാനവും ഏര്‍പ്പെടുത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss