|    Dec 17 Sun, 2017 9:13 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കള്ളപ്പണം: 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കണം: ചന്ദ്രബാബു നായിഡു

Published : 13th October 2016 | Posted By: SMR

അമരാവതി: രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കാന്‍ 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. രാഷ്ട്രീയമേഖല കള്ളപ്പണക്കാരുടെയും അഴിമതിക്കാരുടെയും അഭയകേന്ദ്രമായി. ചില രാഷ്ട്രീയക്കാര്‍ ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ നല്‍കിയ പിന്തുണ ദുരുപയോഗം ചെയ്യുകയാണ്. 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ റദ്ദാക്കണമെന്നും ബാങ്ക് വഴിയുള്ള ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ടു താന്‍ പ്രധാനമന്ത്രിക്ക് എഴുതിയിട്ടുണ്ടെന്നു നായിഡു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വലിയ നോട്ടുകള്‍ റദ്ദാക്കിയാല്‍ പണം കൊടുത്ത് വോട്ട് വാങ്ങുന്ന പ്രവണതയും ഒഴിവാക്കാന്‍ സാധിക്കും. ബാങ്കിലൂടെ ഇടപാടുകള്‍ നടത്തുന്നതു ശീലമാക്കണം. യാത്രചെയ്യാനും സാധനങ്ങള്‍ വാങ്ങാനും പണമിടപാടുകള്‍ നടത്താനുമൊക്കെ ഇക്കാലത്ത് ഒരു സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി. വിദേശത്ത് പണം ചെലവഴിക്കാന്‍ പോലും ഫോണ്‍ വഴി സാധിക്കും. കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss