|    Apr 25 Tue, 2017 6:22 am
FLASH NEWS

കള്ളപ്പണം വെളിപ്പെടുത്തിയാല്‍ 50 ശതമാനം നികുതി

Published : 29th November 2016 | Posted By: SMR

ന്യൂഡല്‍ഹി: കണക്കില്‍പ്പെടാത്ത പണം സ്വമേധയാ വെളിപ്പെടുത്തുന്നവരുടെ പക്കല്‍ നിന്നു നികുതിയും പിഴയുമടക്കം നിക്ഷേപത്തുകയുടെ 50 ശതമാനം ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ. ഇന്നലെ പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ച ആദായനികുതി ഭേദഗതി ബില്ലിലാണ് ശുപാര്‍ശയുള്ളത്. കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്തുന്നതിനു പകരം അന്വേഷണത്തില്‍ കണ്ടെത്തുകയാണെങ്കില്‍ 85 ശതമാനം പിഴ ഈടാക്കാനും നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നു. വെളിപ്പെടുത്തിയ കള്ളപ്പണത്തിന്റെ 25 ശതമാനം കേന്ദ്ര സര്‍ക്കാരിന്റെ ദാരിദ്ര്യനിര്‍മാര്‍ജന നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് നിര്‍ബന്ധിതമാക്കാനും ബില്ലില്‍ നിര്‍ദേശിക്കുന്നു.
നാലുവര്‍ഷത്തേക്കാണ് നിക്ഷേപ കാലാവധി. നിരോധിച്ച 500, 1000 രൂപ നോട്ടുകളായി വെളിപ്പെടുത്തിയ കള്ളപ്പണം (പിഎംജികെ) പദ്ധതിയില്‍ ഇതുവരെ നിക്ഷേപിച്ചവരില്‍ നിന്നു 30 ശതമാനം നികുതി ഈടാക്കാനും നിയമഭേദഗതിയില്‍ നിര്‍ദേശിക്കുന്നു. ഈ 30 ശതമാനം നികുതിയുടെ 33 ശതമാനം സെസ്സ് ഈടാക്കും. ഇത്തരത്തില്‍ പണം നിക്ഷേപിച്ചവരില്‍ നിന്ന് ആകെ തുകയുടെ 10 ശതമാനം പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്.
ഏതു പദ്ധതിയിലാണ് 25 ശതമാനം തുക നിക്ഷേപിക്കേണ്ടതെന്ന് റിസര്‍വ് ബാങ്കുമായി ചര്‍ച്ച ചെയ്തശേഷം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day