|    Dec 11 Tue, 2018 12:05 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കള്ളപ്പണം: രണ്ട് ഇന്ത്യന്‍ കമ്പനികളെ കുറിച്ച് വിവരങ്ങള്‍ കൈമാറുമെന്ന് സ്വിസ് സര്‍ക്കാര്‍

Published : 3rd December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള രണ്ട് ഇന്ത്യന്‍ കമ്പനികളെയും മൂന്നു വ്യക്തികളെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍. ഇന്ത്യയില്‍ കള്ളപ്പണക്കേസില്‍ അന്വേഷണം നേരിടുന്ന ആളുകളുടെ വിവരങ്ങളാണ് ലഭിക്കുക. തമിഴ്‌നാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആദി എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, ജിയോഡെസിക് ലിമിറ്റഡ് എന്നീ കമ്പനികളുടെ വിവരങ്ങളാണ് ലഭിക്കുക.
തമിഴ്‌നാട്ടിലെ രാഷ്ട്രീയപ്പാര്‍ട്ടികളും വ്യക്തികളുമായി ബന്ധമുള്ളതാണ് കമ്പനികളിലൊന്ന്. മൂലധന വിപണിയിലെ നിയന്ത്രണ ഏജന്‍സി സെബിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പലതവണ ലംഘിച്ച സ്ഥാപനമാണ് പട്ടികയിലെ രണ്ടാമത്തേത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ കേന്ദ്ര നികുതിവകുപ്പ് അവശ്യമായ സഹായങ്ങള്‍ ഇന്ത്യക്കു നല്‍കും. ജിയോഡെസിക് കമ്പനിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പങ്കജ്കുമാര്‍ ഓങ്കാര്‍ ശ്രീവാസ്തവ, പ്രശാന്ത് ശരത് മുലേകാര്‍, കിരണ്‍ കുല്‍ക്കര്‍ണി എന്നിവരുടെ വിവരങ്ങളാണ് കൈമാറുക. കള്ളപ്പണ ആരോപണം ഇരുകമ്പനികളും നേരത്തേ നിഷേധിച്ചിരുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss