|    Jan 25 Wed, 2017 1:03 am
FLASH NEWS

കള്ളപ്പണം : തന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് അമിതാഭ് ബച്ചന്‍

Published : 6th April 2016 | Posted By: sdq

amitabh-bachchan-

ന്യൂഡല്‍ഹി:  പനാമ രേഖകളിലുള്ള കള്ളപ്പണക്കാരുടെ പട്ടികയില്‍ തന്റെ പേരുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് അമിതാഭ് ബച്ചന്‍. ഈ കേസ് സംബന്ധിച്ച് തനിക്ക് ഒരു വിവരവുമില്ലെന്ന് ബച്ചന്‍ വ്യക്തമാക്കി. പനാമയില്‍ ഉണ്ടെന്ന് പറയുന്ന കമ്പനികളെ കുറിച്ച് ബച്ചന് ഒരു വിവരവുമില്ലെന്ന് അദ്ദേഹത്തിന്റെ പിആര്‍ഒ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം പുറത്തുവിട്ട സീ ബള്‍ക്ക് ഷിപ്പിങ് കമ്പനി, ലേഡി ഷിപ്പിങ് ലിമിറ്റ്ഡ്, ട്രഷര്‍ ഷിപ്പിങ് ലിമിറ്റ്ഡ്, ട്രാംപ് ഷിപ്പിങ് ലിമിറ്റ്ഡ് എന്നീ കമ്പനികളെ തനിക്ക് അറിയില്ലെന്നും ഈ കമ്പനികളില്‍ ഒന്നിന്റെ പോലും ഡയറക്ടര്‍ ബോര്‍ഡിലും താന്‍ അംഗമല്ലെന്നും ബച്ചന്‍ വ്യക്തമാക്കി. കള്ളപ്പണവുമായി ബന്ധപ്പെട്ട് തന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.  

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 175 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക