|    Jun 27 Tue, 2017 7:26 am
FLASH NEWS

കള്ളപ്പണം കൈമാറ്റത്തിനിടെ മര്‍ദ്ദിച്ച് പണം തട്ടിയെടുത്ത സംഭവം; പ്രതികളെക്കുറിച്ച് പോലിസിന്സൂചന ലഭിച്ചു

Published : 24th November 2016 | Posted By: SMR

മണ്ണഞ്ചേരി: ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ കള്ളപ്പണം കൈമാറ്റത്തിനിടെ മര്‍ദ്ദിച്ചു പണം തട്ടിയെടുത്ത സംഭവത്തിലെ പ്രതികള്‍ ലഹരിമരുന്ന് സംഘമെന്ന് പോലിസിന് സൂചന ലഭിച്ചു. തിരുവിഴ, മാവുങ്കല്‍, പതിനെട്ട് കവല പ്രദേശവാസികളായ ഇവരെല്ലാം ഒളിവിലാണ്. കാപ്പ നിയമപ്രകാരം കരുതല്‍ തടവില്‍ കഴിഞ്ഞിട്ടുള്ളവരും കൊലക്കേസ്, ലഹരിമരുന്ന് കേസുകളിലെ പ്രതികളുമാണിവര്‍. അതേസമയം ഇതുമായി ബന്ധപ്പെട്ട ഇടനിലക്കാരനെന്ന് സംശയിക്കുന്ന വനസ്വര്‍ഗം സ്വദേശി ടിന്‍സോയെ ഇന്നലെ പോലിസ് ചോദ്യം ചെയ്തു. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മാരാരിക്കുളം സിഐ ജെ ഉമേഷ് കുമാര്‍ പറഞ്ഞു. അതേസമയം മര്‍ദ്ദനത്തിന് ഇരയായവരെ ഇന്നലെ വീണ്ടും പോലിസ് ചോദ്യം ചെയ്തു. ആറരലക്ഷം രൂപയുടെ പുതിയ 2000 രൂപ എങ്ങനെ കിട്ടിയതു സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നാണ് വിവരം. സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഹാജരാക്കാനും പോലിസ് ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തില്‍ രണ്ടു യുവാക്കളെ പോലിസ് പിടികൂടിയിരുന്നു. 10 ലക്ഷം രൂപയുെട അസാധുവായ നോട്ടുകള്‍ നല്‍കുമ്പോള്‍ ഏഴുലക്ഷം രൂപയുടെ വിനിമയത്തിലുള്ള നോട്ടുകള്‍ നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു ഇരുവിഭാഗങ്ങളും ഇടപാട് നടത്തിയത്. എന്നാല്‍ ചര്‍ച്ചയ്ക്കിടയില്‍ തര്‍ക്കമുണ്ടാകുകയും ഒരു സംഘം പണവുമായി മുങ്ങിയെന്നാണ് വിവരം. പണവുമായി എത്തിയ ഇവരെ ആക്രമിക്കുകയും പണം തട്ടിയെടുക്കുകയുമായിരുന്നുവെന്നും പറയുന്നു.ഞായറാഴ്ച കണിച്ചുകുളങ്ങരയിലെ ഒരു വീട്ടിലാണ് ഇതുസംബന്ധിച്ച ഇടപാട് നടന്നത്.  ഇതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ടു യുവാക്കളെയാണ് മാരാരിക്കുളം പോലിസ് കസ്റ്റഡിയിലെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക