|    Apr 28 Fri, 2017 5:54 am
FLASH NEWS

കള്ളനോട്ട്: ബംഗ്ലാ പോലിസിന് എന്‍ഐഎ പരിശീലനം

Published : 24th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ബംഗ്ലാദേശ് പോലിസിനു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇന്ത്യയുടെ വ്യാജ കറന്‍സി നോട്ടുകള്‍ കണ്ടുപിടിക്കുന്നതിനു പരിശീലനം നല്‍കും. ഇന്ത്യയില്‍ പ്രചരിക്കുന്ന വ്യാജ നോട്ടുകളില്‍ 80 ശതമാനവും വരുന്നത് ബംഗ്ലാദേശില്‍ നിന്നാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
റിസര്‍വ് ബാങ്ക്, സാമ്പത്തികകാര്യ വകുപ്പ്, ആഭ്യന്തര മന്ത്രാലയം എന്നിവ സംയുക്തമായാണു ബംഗ്ലാദേശിലെ 200 പോലിസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്. ഇന്ത്യന്‍ വ്യാപാര മേഖലയില്‍ പ്രചരിക്കുന്ന കറന്‍സി നോട്ടുകളുടെ യഥാര്‍ഥ സംഖ്യയുടെ ഔദ്യോഗികമായ കണക്ക് ലഭ്യമല്ല. 2012-13ല്‍ എന്‍ഐഎ കൊല്‍ക്കത്ത ആസ്ഥാനമായ ഒരു സ്ഥാപനത്തോട് ഇതുസംബന്ധിച്ച് പഠനം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു.
പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐ 70,000 കോടി രൂപയുടെ വ്യാജ നോട്ടുകള്‍ അധോസംഘങ്ങള്‍ വഴി ഇന്ത്യയിലെത്തിച്ചെന്നാണ് ഈ പഠനത്തില്‍ വ്യക്തമായത്.
എന്നാല്‍ ഇതില്‍ മൂന്നിലൊന്നു മാത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. വ്യാജ കറന്‍സി ഭീഷണി നേരിടുന്നതിന് ബംഗ്ലാദേശ് ഇന്ത്യ—ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കള്ളക്കടത്തിനും മനുഷ്യക്കടത്തിനുമാണ് ഈ കറന്‍സികള്‍ ഉപയോഗിക്കുന്നത്.
ബംഗ്ലാദേശിലെ വിമാനത്താവളം, എമിഗ്രേഷന്‍ ഓഫിസുകള്‍, ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ സ്ഥാപിക്കാനും ഇന്ത്യ സംവിധാനമേര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day