|    Nov 14 Wed, 2018 10:57 am
FLASH NEWS

കള്ളനോട്ട് കേസ്: രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് പോപുലര്‍ ഫ്രണ്ട്

Published : 24th June 2017 | Posted By: fsq

 

തൃശൂര്‍: യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്നും കള്ളനോട്ടും അത് അച്ചടിക്കുന്നതിനുള്ള യന്ത്ര സാമഗ്രികളും പിടികൂടിയതിന്റെ പശ്ചാത്തലത്തില്‍ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് പോപുലര്‍ഫ്രണ്ട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രതികളുടെ ഉന്നതതല ബന്ധം വ്യക്തമായ സാഹചര്യത്തില്‍ ബിജെപി-ആര്‍എസ്എസ് നേതാക്കളുടെ പങ്കും അന്വേഷണ വിധേയമാക്കണം. കൊടുങ്ങല്ലൂര്‍ മേഖലയില്‍ നിരന്തരം കലാപത്തിനും അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ക്രമിനല്‍ സംഘത്തിന് നേതൃത്വം നല്‍കുന്നയാളാണ് കള്ള നോട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുള്ളത്. കള്ളനോട്ട് നിര്‍മാണത്തിന് പിന്നിലെ ശക്തികളെ പിടികൂടാന്‍ സംഭവത്തില്‍ സമഗ്ര അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി എസ് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെഫീഖ്, ജില്ലാ ഭാരവാഹികളായ എന്‍ എ നൗഷാദ്, പി എം അബ്ദുല്‍ ഖാദര്‍, എന്‍ കെ ഫാമിസ്, സലീം എ എം, സലീം പുന്നിലത്ത്, ഷെഹീന്‍ കെ എച്ച് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss