|    Aug 18 Sat, 2018 3:52 pm
FLASH NEWS
Home   >  Kerala   >  

കള്ളനോട്ട് കേസ്: യുവമോര്‍ച്ച നേതാവിന്റെ സഹായി പിടിയില്‍

Published : 27th June 2017 | Posted By: shins

കൊടുങ്ങല്ലൂര്‍: വീട്ടില്‍ കള്ളനോട്ട് അടിച്ച സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് രാജീവിന് ഒളിത്താവളമൊരുക്കി സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍. തൃശ്ശൂര്‍ ഒളരി എല്‍ത്തുരുത്ത് എരിഞ്ചേരി അലക്‌സാ(32)ണ് പിടിയിലായത്. ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം, രാജീവിനെ കൂടുതല്‍ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വിടണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. രാജീവിന്റെ സഹോദരന്‍ രാകേഷി(31)നെ വീട്ടില്‍നിന്ന് കള്ളനോട്ട് അടിച്ച യന്ത്രസാമഗ്രികളും 1.37 ലക്ഷം രൂപയുടെ വ്യാജകറന്‍സികളുമായി വ്യാഴാഴ്ചയാണ് അറസ്റ്റുചെയ്തത്. അലക്‌സിന് സംഭവവുമായുള്ള ബന്ധം പോലീസ് അന്വേഷിച്ചുവരികയാണ്. ഒളരി കേന്ദ്രീകരിച്ച് രൂപവത്കരിച്ച കടലാസ് സംഘടനയായ ഗാന്ധിസേവാ ട്രസ്റ്റിലെ ഭാരവാഹികളാണ് അലക്‌സും രാജീവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss