|    Jul 19 Thu, 2018 7:28 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കള്ളനോട്ട് കേസ് : പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം- എസ് ഡിപിഐ

Published : 10th August 2017 | Posted By: fsq

 

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബിജെപി നേതാക്കളില്‍ നിന്നു കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്ത സംഭവത്തില്‍ കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എസ്ഡിപിഐ. പ്രതികളെ രക്ഷപ്പെടുത്താനുള്ള ഈ നീക്കം ക്രൈംബ്രാഞ്ച് ഉപേക്ഷിക്കണമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും കേസില്‍ കുറ്റമറ്റ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കും. വിഷയത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്നും എസ്ഡിപിഐ. സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ്, ജില്ലാ ജനറല്‍ സെക്രട്ടറി ഇ എം അബ്ദുല്‍ ലത്തീഫ് അറിയിച്ചു. കേസില്‍ ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന ആരോപണം തുടക്കംമുതലേ ഉണ്ടായിരുന്നു. 100 കോടിയോളം പഴയ നോട്ടുകള്‍, 6 സ്വകാര്യ ബാങ്കുകള്‍ വഴി പ്രതികള്‍ മാറ്റിയെടുത്തെന്നും ബിജെപിയുടെ ഉന്നത നേതാക്കള്‍ക്കും കേസുമായി ബന്ധമുണ്ടെന്നുള്ള ആരോപണത്തേക്കുറിച്ചും കാര്യമായ അന്വേഷണം നടന്നില്ല. കള്ളനോട്ടടി രാജ്യദ്രോഹക്കുറ്റമായിരുന്നിട്ടും കേസില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയില്ലെന്നതില്‍ നിന്നുതന്നെ ഉന്നതതല ഇടപെടലുകള്‍ വ്യക്തമാണ്. പ്രതികള്‍ക്കെതിരേ നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തുവെന്ന കുറ്റം ചുമത്തി കേസ് അവസാനിപ്പിക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കം ആര്‍എസ്എസാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നത് എന്ന ആരോപണം ശക്തിപ്പെടുത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss