|    Jun 22 Fri, 2018 8:46 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കള്ളനോട്ട് കേസ്: എന്‍ഐഎ പ്രത്യേക കോടതിയില്‍ വാദം തുടരും

Published : 31st May 2018 | Posted By: kasim kzm

കൊച്ചി: നെടുമ്പാശ്ശേരി കള്ളനോട്ടു കേസില്‍ എന്‍ഐഎ പ്രത്യേക കോടതിയില്‍ വാദം തുടരും. ജഡ്ജി ഇന്നു വിരമിക്കുന്ന സാഹചര്യത്തില്‍ പുതിയ ജഡ്ജിക്കായിരിക്കും തുടര്‍വാദത്തിന്റെ ചുമതല. ഈ കേസില്‍ വിചാരണാ നടപടികള്‍ ഏതാണ്ടു പൂര്‍ത്തിയാക്കിയ ജഡ്ജിയെ കുടുംബകോടതി ജഡ്ജിയാക്കിയ ഉത്തരവു കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. 500 രൂപയുടെ 1,950 കള്ളനോട്ടുകളുമായി മലപ്പുറം സ്വദേശി ആബിദ് ചുള്ളികുളവന്‍ 2013 ജനുവരി 26നു നെടുമ്പാശ്ശേരിയില്‍ പിടിയിലായ കേസാണിത്. പ്രതിക്കെതിരേ ചുമത്തിയിരുന്ന നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ(യുഎപിഎ)വകുപ്പുകള്‍ ഹൈക്കോടതി രണ്ടാഴ്ച മുമ്പ് നീക്കംചെയ്തിരുന്നു. അതിനു പിന്നാലെയാണ് കേസില്‍ വിധിപറയാനിരുന്ന ജഡ്ജിയെ തലേദിവസം സ്ഥലംമാറ്റിയത്. പിന്നീട് ഈ ഉത്തരവു പിന്‍വലിച്ചതോടെ ജഡ്ജിക്കു സര്‍വീസില്‍ മൂന്നുവര്‍ഷം കൂടി തുടരാനുള്ള സാധ്യതയും ഇല്ലാതായി. കൊടുങ്ങല്ലൂര്‍ മുഹമ്മദ് ഹനീഫ, വണ്ടൂര്‍ അബ്ദുല്‍ സലാം, തമിഴ്‌നാട് സ്വദേശി ആന്റണി ദാസ്, അഫ്താബ് ബട്കി എന്നിവരാണു കേസിലെ പ്രതികള്‍. ഇതില്‍ ബട്കി വിദേശത്ത് ഒളിവിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss