|    Jun 27 Tue, 2017 12:21 pm
FLASH NEWS

കള്ളനോട്ട് കേസ്;അന്വേഷണം ഊര്‍ജിതം

Published : 14th November 2016 | Posted By: SMR

കൊണ്ടോട്ടി: ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തിയ സ്ത്രീയില്‍ നിന്ന് 37,000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. നെടിയിരുപ്പ് കൊട്ടൂക്കര കാരി വടക്കേതൊടി മറിയുമ്മ(60) ശനിയാഴ്ച ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ പണം പരിശോധിക്കുന്നതിനിടെയാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. 1000, രൂപയുടെ 37 നോട്ടുകള്‍ കള്ളനോട്ടുകളാണ് കണ്ടെത്തിയിരുന്നത്. വിദേശത്തുള്ള മകന്‍ കുഴല്‍പ്പണം വഴി അയച്ചുതന്നതാണെന്ന് ഇവര്‍ പോലിസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കുഴല്‍പ്പണം എത്തിച്ചവരെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചത്. കുഴല്‍പ്പണസംഘം കള്ളനോട്ടുകള്‍ ഇടകലര്‍ത്തി വിതരണം ചെയ്യുന്നത് നേരത്തെ തന്നെ പോലിസ് കണ്ടെത്തിയിരുന്നു. സ്ത്രീകളെയും വൃദ്ധരെയും കബളിപ്പിച്ച് പണം നല്‍കി സ്ഥലം വിടുന്ന സംഘമാണ് ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തുന്നതെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക