|    Aug 19 Sat, 2017 9:16 am
FLASH NEWS

കള്ളനോട്ട് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

Published : 12th August 2017 | Posted By: fsq

 

വടകര: കള്ളനോട്ട് വിതരണം ചെയ്യുന്നതിനിടയില്‍ 18 വര്‍ഷം മുന്‍പ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും, ഇതിനു ശേഷം മുങ്ങുകയും ചെയ്ത പ്രതിയെ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. വില്യാപ്പള്ളി രയരോത്ത് ഹനീഫയെയാണ്(41) കണ്ണൂര്‍ സിബിസിഐഡി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ഹാജരാക്കിയത്. മജിസ്‌ട്രേറ്റ് ജലജാറാണി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 1999 മെയ് 18 നാണ് കള്ളനോട്ടുകളുമായി അന്നത്തെ സി.ഐ.അറസ്റ്റ് ചെയ്തത്. കേസിന്റെ തുടരന്വേഷണം കണ്ണൂര്‍ െ്രെകം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കേസ് ഏറ്റെടുത്ത സിബിസിഐഡി അന്വേഷണ സംഘത്തിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനോ, ചോദ്യം ചെയ്യാനോ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് പ്രതിക്കെതിരെ ലുക്ക് ഔട്ട്നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം വിദേശത്തു നിന്നും ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ പ്രതിയെ എയര്‍പോര്‍ട്ട് അതോറിറ്റി കസ്റ്റഡിയിലെടുത്ത് െ്രെകം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. കേസ് അന്വേഷണ സംഘമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക