|    Jul 20 Fri, 2018 8:49 am
FLASH NEWS

കള്ളനോട്ടടി: കേസ് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം-എസ്ഡിപിഐ

Published : 24th September 2017 | Posted By: fsq

 

കൊടുങ്ങല്ലൂര്‍: അഞ്ചാംപരുത്തിയിലെ ബിജെപി നേതാക്കളില്‍ നിന്ന് കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്ത കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള ഇടതുസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് എസ്ഡിപിഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണ്. കേസ് അട്ടിമറിക്കാന്‍ സിപിഎം-ബിജെപി ഒത്തുകളി നടന്നതായും ആരോപണമുയരുന്നുണ്ട്. ലക്ഷങ്ങളുടെ കള്ളനോട്ടടിച്ചിട്ടും ബിജെപി നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്താന്‍ പോലിസ് തയ്യാറാകാതിരുന്നതും ഇതുകൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 24, 25 തീയതികളില്‍ പാവറട്ടി മുതല്‍ മതിലകം വരെ വാഹനപ്രചരണ ജാഥ നടത്തും. ജാഥ 25 ന് രാവിലെ 9 ന് പാവറട്ടിയില്‍ എസ്ഡിപിഐ സംസ്ഥാന സമിതിയംഗം എം ഫാറൂഖ് ഉദ്ഘാടനം ചെയ്യും. മണലൂര്‍, ഗുരുവായൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, കയ്പമംഗലം മണ്ഡലങ്ങളിലൂടെ ജാഥ പ്രചരണം നടത്തി 26 ന് വൈകീട്ട് 5 ന് മതിലകത്ത് സമാപിക്കും. സമാപന പൊതുയോഗം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ബി കെ ഹുസൈന്‍ തങ്ങള്‍, ജില്ലാ സെക്രട്ടറി ദിലീഫ് അബ്ദുള്‍ഖാദര്‍, കയ്പമംഗലം മണ്ഡലം പ്രസിഡന്റ് ശിഹാബുദീന്‍, കൊടുങ്ങല്ലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് മജീദ് കൊച്ചുകടവ് പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ്, ജില്ലാ കമ്മിറ്റിയംഗം മജീദ് പുത്തന്‍ചിറ, കയ്പമംഗലം മണ്ഡലം പ്രസിഡന്റ് എം എച്ച് ശിഹാബുദ്ദീന്‍, കൊടുങ്ങല്ലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് മജീദ് കൊച്ചുകടവ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss