|    Jul 19 Thu, 2018 5:56 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കള്ളനോട്ടടി കേസില്‍ ബിജെപി നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി

Published : 16th September 2017 | Posted By: fsq

 

കൊച്ചി: തൃശൂര്‍ മതിലകത്ത് കള്ളനോട്ടടിച്ച കേസിലെ പ്രതികള്‍ സമര്‍പ്പിച്ച  ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. യുവമോര്‍ച്ച കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം കിഴക്കന്‍ മേഖലാ പ്രസിഡന്റ് രാകേഷ് ഏരാച്ചേരിയും സഹോദരനും ഒബിസി മോര്‍ച്ച കൈപ്പമംഗലം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ രാജീവ് ഏരാച്ചേരിയും സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് തള്ളിയത്. സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന നടപടിയാണിതെന്നും രാജ്യദ്രോഹപരമാണെന്നും കോടതി നിരീക്ഷിച്ചു. ഇങ്ങനെയൊരു കേസില്‍ ജാമ്യം നല്‍കാനാവില്ലെന്നും സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. വിശദമായി വാദം കേട്ട് വിധി എഴുതുകയാണെങ്കില്‍ പിന്നീട് ഒരു കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചേക്കില്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് ജാമ്യാപേക്ഷ പിന്‍വലിക്കുകയാണെന്ന് ഹരജിക്കാര്‍ അറിയിച്ചു. ഇരുവര്‍ക്കുമെതിരേ മതിലകം പോലിസാണ് കേസെടുത്തത്. ജൂണ്‍ 22ന് ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകളും വ്യാജ സ്റ്റാമ്പ് പേപ്പറുകളും കള്ളനോട്ട് അടിക്കാനുള്ള യന്ത്രങ്ങളും 1,34,140 രൂപയും പിടിച്ചെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss