|    Jan 18 Wed, 2017 11:53 pm
FLASH NEWS

കള്ളക്കേസ്: എഎപി എംഎല്‍എമാര്‍ സിസിടിവി കാമറ സ്ഥാപിക്കുന്നു

Published : 8th August 2016 | Posted By: SMR

ന്യൂഡല്‍ഹി: തങ്ങളെ കേന്ദ്രസര്‍ക്കാര്‍ കള്ളക്കേസുകളില്‍ കുടുക്കുന്നുവെന്ന പരാതിക്കു പിന്നാലെ എഎപി എംഎല്‍എമാര്‍ ഓഫിസുകളിലും പരിസരങ്ങളിലും സിസിടിവി കാമറ സ്ഥാപിക്കുന്നു. ചുരുങ്ങിയത് എട്ട് എഎപി എംഎല്‍എമാരാണ് ഇതിനായി സ്പീക്കറെ സമീപിച്ചത്. ഈ ആവശ്യവുമായി തനുള്‍പ്പടെയുള്ളവര്‍ സ്പീക്കറെ കണ്ടതായി കിഴക്കന്‍ ഡല്‍ഹി ഗാന്ധിനഗര്‍ എംഎല്‍എ അനില്‍ ബാജ്‌പേയ് അറിയിച്ചു. തങ്ങള്‍ക്കു സുരക്ഷാ സൗകര്യങ്ങള്‍ നല്‍കണമെന്നാണാവശ്യപ്പെട്ടിരിക്കുന്നത്.  12 എംഎല്‍എമാര്‍ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തങ്ങള്‍ ആശങ്ക അറിയിച്ചതെന്ന് അനില്‍ ബാജ്‌പേയ് പറഞ്ഞു. ചിലര്‍ ഓഫിസില്‍ കാണാനെത്തുകയും പിന്നീട് തങ്ങള്‍ക്കെതിരേ കള്ളക്കേസ് നല്‍കുകയുമാണ്. സിസിടിവി കാമറ, സുരക്ഷാ ഗാര്‍ഡ് എന്നിവ വേണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക