|    Oct 18 Wed, 2017 9:43 am
FLASH NEWS

കള്ളക്കേസില്‍ കുടുക്കി പോലിസ് ഭീഷണിപ്പെടുത്തുന്നതായി പരാതി

Published : 24th May 2016 | Posted By: SMR

പത്തനംതിട്ട: കള്ളക്കേസുകളില്‍ കുടുക്കിയ ശേഷം ഗൂണ്ടാ ആക്ടില്‍പ്പെടുത്തുമെന്ന് പോലിസ് ഭീഷണി മുഴക്കുന്നതായി പരാതി.
മെഴുവേലി സ്വദേശി നോബിള്‍ മാത്യു ഇത് സംബന്ധിച്ച് പന്തളം പോലിസിനെതിരേ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
മാര്‍ച്ച് എട്ടിന് വൈകീട്ട് നാലോടെ തുമ്പമണ്‍ ചക്കിട്ടപ്പടിയില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന തന്നെ പന്തളം എസ്‌ഐ സൂഫിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ബലമായി പിടിച്ച് ജീപ്പില്‍ കയറ്റി സ്‌റ്റേഷനിലെത്തിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി നോബിള്‍ മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒമ്പതിന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ മര്‍ദ്ദനത്തെ പറ്റി പരാതി പറഞ്ഞു.
ഇതുസംബന്ധിച്ച് കോടതി പരിഗണിച്ചുവരികേ തനിക്കെതിരേ അടൂര്‍ ആര്‍ഡിഒ കോടതിയില്‍ വീണ്ടും കേസെടുത്തു. ഈ കേസുകളില്‍ ജാമ്യം എടുത്തു പുറത്തിറങ്ങിയ തന്നെ ഗുണ്ടാ ആക്ടില്‍പ്പെടുത്തുമെന്ന് പോലിസ് ഭീഷണിപ്പെടുത്തുകയാണെന്നും നോബിള്‍ പരാതിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക