|    May 23 Tue, 2017 8:30 pm
FLASH NEWS

കള്ളക്കഥകള്‍ വേദനിപ്പിക്കുന്നു; ലിയാന്‍ഡര്‍ പേസ്

Published : 8th August 2016 | Posted By: SMR

റിയോഡി ജനയ്‌റോ: രോഹന്‍ ബൊപ്പണ്ണയെയും തന്നെയും ചേര്‍ത്ത് പ്രചരിക്കുന്ന കള്ളക്കഥകള്‍ വേദനിപ്പിക്കുന്നുവെന്ന് ടെന്നീസ് താരം ലിയാന്‍ഡര്‍ പേസ്. ഒളിംപിക്‌സ് വില്ലേജില്‍ സഹകളിക്കാരന്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം ഒരേ മുറിയില്‍ കഴിയാന്‍ വിസമ്മതിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും പേസ് വ്യക്തമാക്കി. ട്വീറ്ററില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത കെട്ടുകഥയാണെന്ന് പേസ് വ്യക്തമാക്കിയത്.
ഒളിംപിക്‌സില്‍ പുരുഷ ഡബിള്‍സില്‍ പേയ്‌സിന്റെ സഹകളിക്കാരനായിരുന്നു രോഹന്‍ ബൊപ്പണ്ണ. ഇരുവരും ആദ്യ റൗണ്ടില്‍ത്തന്നെ തോറ്റു പുറത്താവുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day