|    May 21 Mon, 2018 6:25 pm
FLASH NEWS
Home   >  Sports  >  Football  >  

കളി കാണാന്‍ ആരാധകരില്ലാതെ ബാഴ്‌സയ്ക്ക് മൂന്ന് ഗോള്‍ ജയം

Published : 1st October 2017 | Posted By: ev sports

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയുടെ വിജയ കുതിപ്പ് തുടരുന്നു. ലാസ് പല്‍മാസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ മുട്ടുകുത്തിച്ചത്. കാറ്റലോണിയയില്‍ ഹിതപരിശോധന പോലിസ് അടിച്ചമര്‍ത്തിയതില്‍ ബാഴ്‌സലോണ ആരാധകര്‍ പ്രതിഷേധിച്ചപ്പോള്‍ ആളൊഴിഞ്ഞ ഗാലറിയിലാണ് ബാഴ്‌സലോണ ലാസ് പല്‍മാസ് മല്‍സരം നടന്നത്. ഗോളൊഴിഞ്ഞ് നിന്ന ഒന്നാം പകുതിക്ക് ശേഷം 49ാം മിനിറ്റില്‍ ബസ്‌കറ്റ്‌സാണ് ബാഴ്‌സലോണയ്ക്കായി അക്കൗണ്ട് തുറന്നത്. 70, 77 മിനിറ്റുകളില്‍ ലയണല്‍ മെസ്സിയും ലക്ഷ്യം കണ്ടെത്തിയതോടെ എതിരില്ലാത്ത മൂന്ന് ഗോള്‍ ജയം ബാഴ്‌സയ്‌ക്കൊപ്പം നിന്നു. ജയത്തോടെ 21 പോയിന്റുകള്‍ അക്കൗണ്ടിലാക്കി പട്ടികയിലെ ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണയുള്ളത്.

രണ്ടടിച്ച് ആഴ്‌സനല്‍ നേടി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന് ആശ്വാസ ജയം. ബ്രിങ്ടണെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ആഴ്‌സനല്‍ നിര മുക്കിയത്. കളി തുടങ്ങി 16ാം മിനിറ്റില്‍ ആഴ്‌സനല്‍ അക്കൗണ്ട് തുറന്നു.   പെനല്‍റ്റി ബോക്‌സിന് ഇടത് വശത്ത് നിന്ന ലഭിച്ച ഫ്രീകിക്കിനെ വലയിലാക്കിയാണ് നാച്ചോ മോന്റെല്‍ ആഴ്‌സനലിനെ മുന്നിലെത്തിച്ചത്. ഒന്നാം പകുതിയില്‍ ഒരു ഗോളിന്റെ ലീഡും ആഴ്‌സനലിനൊപ്പമായിരുന്നു.
3-4-2-1 എന്ന ശൈലിയിലാണ് ആഴ്‌സനലിനെ പരിശീകന്‍ ആഴ്‌സന്‍ വെങര്‍ കളത്തിലിറക്കിയത്. കളിയുടെ 65 ശതമാനം സമത്തും പന്ത് കൈയടിക്കിവെച്ച ആഴ്‌സനലിന് വേണ്ടി 56ാം മിനിറ്റില്‍ ഇവോബിയാണ് രണ്ടാം ഗോള്‍ നേടിയത്. അലക്‌സീസ് സാഞ്ചസിന്റെ അസിസ്റ്റിലായിരുന്നു ഇവോബിയുടെ ഗോള്‍ നേട്ടം. ജയത്തോടെ 13 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ് ആഴ്‌സനലുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss