കളി ഇന്ത്യയുടെ കൈയില്‍
Published : 6th December 2015 | Posted By: SMR
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 190 റ ണ്‍സെടുത്തിട്ടുണ്ട്. ആറു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് ഇപ്പോള്‍ 403 റണ്‍സിന്റെ മികച്ച ലീഡുണ്ട്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി (83*), ആദ്യ ഇന്നിങ്സിലെ സെഞ്ച്വറി വീരന് അജിന്‍ക്യ രഹാനെ (52*) എന്നിവരുടെ അ ര്ധസെഞ്ച്വറികളുമാണ് ഇന്ത്യക്കു കളിയില്‍ മേല്‍ക്കൈ സമ്മാനിച്ചത്.
154 പന്തില്‍ കോഹ്ലി 10 ബൗണ്ടറികള്‍ പറത്തിയപ്പോള്‍ രഹാനെ 152 പന്തില്‍ അഞ്ചു ബൗണ്ടറികള്‍ നേടി. മുരളി വിജയ് (3), ശിഖര്‍ ധവാന് (21), രോഹിത് ശര്‍മ (0), ചേതേശ്വര്‍ പുജാര (28) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ഒരു ഘട്ടത്തില്‍ നാലിന് 57 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ കരകയറ്റിയത് കോഹ് ലി-രഹാനെ സഖ്യമാണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.