|    Oct 19 Fri, 2018 8:45 am
FLASH NEWS

കളിസ്ഥലങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമിയിലെന്ന് ഉറപ്പുവരുത്തണം

Published : 21st September 2017 | Posted By: fsq

 

പത്തനംതിട്ട: തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്‌റ്റേഡിയങ്ങളും മറ്റും നിര്‍മിക്കുമ്പോള്‍ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമിയിലാണ് ഇതു നിര്‍മിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ. ഫിഫ അണ്ടര്‍ 17 ലോകകപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. കുന്നുകളിടിച്ചും വയലുകള്‍ നികത്തിയും സ്‌റ്റേഡിയങ്ങള്‍ നിര്‍മിച്ചശേഷം അനുമതിക്കായി എത്തുമ്പോഴാണ് പലപ്പോഴും ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയിലാണ് നിര്‍മാണം നടത്തിയിട്ടുള്ളതെന്ന് മനസ്സിലാവുന്നത്. ഇത്തരം ഭൂമികളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഇക്കാര്യം എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഉള്‍ക്കൊള്ളണമെന്നും കലക്ടര്‍ പറഞ്ഞു. പ്രകൃതി സംരക്ഷണത്തിനായി ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂമിയുടെ വിനിയോഗത്തിന് കര്‍ശനമായ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യമുള്ളപക്ഷം ഇതു സംബന്ധിച്ച് ഉചിതമായ ശുപാര്‍ശകള്‍ സര്‍ക്കാരിലേക്ക് നല്‍കേണ്ടതുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ഫിഫ അണ്ടര്‍ 17 ലോകകപ്പിന് കൊച്ചി വേദിയാകുന്നതിന്റെ സന്ദേശം ജില്ലയിലും എത്തിക്കുന്നതിനാണ് വണ്‍ മില്യണ്‍ ഗോള്‍ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. ഈ മാസം 27 മുതല്‍ ഒക്്‌ടോബര്‍ ഏഴുവരെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഗോള്‍ പോസ്റ്റുകള്‍ സ്ഥാപിച്ച് അതിലേക്ക് ഗോള്‍ അടിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്ന പരിപാടി കായിക വികസനത്തിന് ഉണര്‍വ് നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍, സെക്രട്ടറി സി പി സെബാസ്റ്റ്യന്‍,  സര്‍ക്കാര്‍ നോമിനി എന്‍ രാജീവ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ മുരളീധരന്‍ നായര്‍,          ഹരിതകേരളം ജില്ലാ കോ-ഓഡിനേറ്റര്‍ ആര്‍ രാജേഷ് സംബന്ധിച്ചു. ഗോളടിക്കൂസൗജന്യ ടിക്കറ്റ് നേടൂപത്തനംതിട്ട: എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വണ്‍ മില്യണ്‍ ഗോള്‍ പരിപാടിയുടെ ഭാഗമായി ഗോള്‍ പോസ്റ്റുകള്‍ സ്ഥാപിക്കും. പ്രായഭേദമന്യേ ആര്‍ക്കും ഇവിടെ എത്തി ഗോള്‍ അടിക്കാം. ഗോള്‍ അടിക്കുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് ഒരു വോളണ്ടിയറെയും അസിസ്റ്റന്റ് വോളണ്ടിയറെയും എല്ലാ ഗോള്‍ പോസ്റ്റുകളിലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയോഗിക്കും. ഒരാള്‍ക്ക് ഒരു ഗോള്‍ മാത്രമേ അടിക്കാന്‍ കഴിയൂ. ഗോള്‍ അടിക്കുന്നവരില്‍ നിന്ന് നറുക്കിട്ട് രണ്ട് പേര്‍ക്ക് ഫിഫ അണ്ടര്‍ 17 കാണുന്നതിനുള്ള സൗജന്യ ടിക്കറ്റ് ലഭ്യമാക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss