|    Oct 19 Thu, 2017 2:48 pm
FLASH NEWS
Home   >  Editpage  >  Second edit  >  

കളിയില്‍ സംവരണം

Published : 14th July 2017 | Posted By: fsq

 

ക്രിക്കറ്റ് പോലുള്ള വിനോദങ്ങള്‍ കളിക്കാര്‍ക്കും സംഘാടകര്‍ക്കും വലിയ വരുമാനമുണ്ടാക്കുന്നതാണ്. ഇന്ത്യയെപ്പോലെ ക്രിക്കറ്റിന് ഒട്ടേറെ പ്രേക്ഷകരുള്ള രാജ്യത്ത് അതു സ്വാഭാവികമായും വാതുവയ്പിനും അഴിമതിക്കും കാരണമാവുന്നു. സുന്ദരന്‍മാരായ മോഡലുകളാണ് മിക്ക ക്രിക്കറ്റ് കളിക്കാരും. കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ ഈയിടെ ക്രിക്കറ്റില്‍ ജാതീയ സംവരണം വേണമെന്നാവശ്യപ്പെട്ടത് വിവാദമായി. യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ഭയപ്പെട്ട് ചാനലുകളൊക്കെ അത്തവാലയെ പുച്ഛിച്ചു തള്ളുകയായിരുന്നു.അത്തവാലെ പറഞ്ഞതില്‍ കാര്യമുണ്ടായിരുന്നു. ശരീരസൗഭഗമുള്ളവരാണ് ക്രിക്കറ്റ് കളിക്കാരധികവും. അവരാവട്ടെ തോറ്റുകൊടുക്കുന്നതിലും കോളറിലും പോക്കറ്റിലും ബ്രാന്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച് കാശുവാരുന്നതിലുമാണ് മിടുക്ക് കാണിക്കുന്നത്. തോല്‍ക്കുന്ന കണക്കിങ്ങനെ: ആസ്‌ത്രേലിയയുമായി 41 കളികളില്‍ തോറ്റു. ജയിച്ചത് 26 കളി. പാകിസ്താനോട് ഒമ്പത് മാച്ചില്‍ ജയിച്ചപ്പോള്‍ 12 എണ്ണത്തില്‍ തോറ്റു. വെസ്റ്റ് ഇന്‍ഡീസുമായി ജയിച്ചത് 48ല്‍ 18. ഏകദിന ഇന്റര്‍നാഷനലിലും ഏതാണ്ട് ഇതുതന്നെയാണ് സ്‌കോര്‍.കളിയില്‍ സംവരണം എന്നുള്ളത് അസാധാരണമായ നടപടിയല്ല. ദക്ഷിണാഫ്രിക്ക വര്‍ണവിവേചനവാദികളെ ഭരണത്തില്‍ നിന്നു പുറത്താക്കിയശേഷം ക്രിക്കറ്റിലും ഫുട്‌ബോളിലും സംവരണമേര്‍പ്പെടുത്തി. അതിന്റെ ഗുണങ്ങളും കണ്ടുതുടങ്ങി. ഇന്ത്യയില്‍ ശരീരദാര്‍ഢ്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ ദലിതുകളും ആദിവാസികളുമാണ്. അവരില്‍ നിന്ന് ഒരു ക്രിക്കറ്ററും വരാത്തത് എന്തുകൊണ്ടായിരിക്കും?

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക