|    May 21 Mon, 2018 11:02 am
FLASH NEWS
Home   >  News now   >  

കളിമണ്‍കോര്‍ട്ടില്‍ പുത്തന്‍ ചരിത്രം; ഫ്രഞ്ച് ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം യെലേന ഓസ്‌റ്റെപെങ്കോയ്ക്ക്

Published : 10th June 2017 | Posted By: ev sports


പാരിസ്: ഫ്രഞ്ച് ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം സീഡില്ലാതാരം യെലേന ഓസ്‌റ്റെപെങ്കോയ്ക്ക്. ആവേശ ഫൈനലില്‍ മൂന്നാം സീഡ് താരം സിമോണ ഹാലപ്പയെ അട്ടിമറിച്ചാണ് 20കാരിയായ ഓസ്‌റ്റെപെങ്കോ കന്നി ഗ്രാന്റ്സ്ലാം കിരീടം സ്വന്തമാക്കിയത്. ആദ്യ സെറ്റ് കൈവിട്ട് തുടങ്ങിയ ഓസ്റ്റപെങ്കോ അടുത്ത രണ്ട് സെറ്റും നേടി വിജയം പിടിച്ചടക്കുകയായിരുന്നു. രണ്ടാം സെറ്റില്‍ 3-0ന് പിന്നില്‍ നിന്ന ശേഷമാണ് ഒസ്‌റ്റെപെങ്കോ വിജയം നേടിയത്. മൂന്നാം സെറ്റിലും 3-1 ന് മുന്നിട്ട നിന്ന ശേഷമാണ് ഹാലെപെ സെറ്റ് കൈവിട്ടത്. സ്‌കോര്‍ 4-6, 6-4, 6-3.
കിരീടം നേടിയിരുന്നെങ്കില്‍ ഒന്നാമതെത്തുമായിരുന്ന ഹാലെപിനെതിരേ മികച്ച പോരാട്ടത്തിന്റെ വിജയമാണ് സ്വന്തമാക്കിയത്. 20 വര്‍ഷത്തിന് ശേഷം ഗ്രാന്റ്സ്ലാം ഫൈനലിലെത്തുന്ന ആദ്യ സീഡില്ലാ താരമായി ചരിത്രം സൃഷ്ടിച്ച ഓസ്റ്റപെങ്കേ തന്റെ കളി മികവ് ഫൈനലിലും പുറത്തെടുത്തതോടെ കിരീടവും സ്വന്തം പേരിനൊപ്പം നിന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss