|    Jan 18 Wed, 2017 11:43 pm
FLASH NEWS

കളിത്തോണിയിലെ കുട്ടിക്കൊമ്പന്‍ നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം

Published : 29th July 2016 | Posted By: SMR

പത്തനംതിട്ട: അറുപത്തിനാലാമത് നെഹ്‌റു ട്രോഫി ജലോല്‍സവത്തിന്റെ ഭാഗ്യചിഹ്‌നമായി കളിത്തോണിയിലെ കുട്ടിക്കൊമ്പനെ തിരഞ്ഞെടുത്തു. മംഗളം ദിനപത്രത്തിലെ അസിസ്റ്റന്റ് എഡിറ്റര്‍ കോയിപ്രം പൂവത്തൂര്‍ വയക്കരവീട്ടില്‍ സജിത്ത് പരമേശ്വരനാണ് ഭാഗ്യചിഹ്നം വരച്ചത്.
പ്രശസ്ത സംവിധായകന്‍ ഫാസില്‍ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. ആലപ്പുഴ ജില്ലാ കലക്ടര്‍ അധ്യക്ഷത വഹിച്ചു. ഭാഗ്യ ചിഹ്നത്തിനായി ലഭിച്ച 84 എന്‍ട്രികളില്‍നിന്ന് ചിത്രകാരന്‍മാരായ സതീഷ് വാഴവേലി, ടി ബേബി, സാംസ്‌കാരിക പ്രവര്‍ത്തകനായ ഹരികുമാര്‍ വാലേത്ത് എന്നിവരടങ്ങിയ വിധി നിര്‍ണയ സമിതിയാണ് കുട്ടിക്കൊമ്പനെ തിരഞ്ഞെടുത്തത്. പബഌസിറ്റി കമ്മിറ്റി കണ്‍വീനറായ ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ്, ശ്രീകുമാരന്‍ തമ്പി, എ എം നൗഫല്‍, എ കബീര്‍, എം രഘു, ഹരികുമാര്‍ വാലേത്ത്, അബ്ദുല്‍ സലാം ലബ്ബ, പി ഹംസ, രമേശന്‍ ചെമ്മാപറമ്പില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക