|    Sep 25 Tue, 2018 4:21 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കളിത്തോക്ക് ചൂണ്ടി ഭീഷണി:ഹോളിവുഡ് നടിയെ പോലിസ് വെടിവച്ചു കൊന്നു

Published : 2nd September 2018 | Posted By: kasim kzm

കാലഫോര്‍ണിയ: ഹോളിവുഡ് നടിയെ പോലിസ് വെടിവച്ചുകൊന്നു. കളിത്തോക്കുമായി ഭീഷണിപ്പെടുത്തിയ നടി വെനേസ മാര്‍ക്വസാണ് കൊല്ലപ്പെട്ടത്. ഹോളിവുഡിലെ ശ്രദ്ധേയമായ ടിവി പരമ്പര ഇആറിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രസിദ്ധി നേടിയ താരമാണ് വെനേസ മാര്‍ക്വസ്. നടിയുടേത് യഥാര്‍ഥ തോക്കാണെന്നു കരുതി പോലിസ് വെടിയുതിര്‍ക്കുകയായിരുന്നു. കാലഫോര്‍ണിയയിലെ പാസാഡിനയിലായിരുന്നു സംഭവം. 49കാരിയായ വെനേസയുടെ വീട്ടുടമയാണ് പോലിസിനെ വിളിച്ച് വീട് പരിശോധിക്കണമെന്നും നടിയുടെ ക്ഷേമമന്വേഷിക്കണമെന്നും ആവശ്യപ്പെട്ടത്. ഇതുപ്രകാരമാണ് പോലിസ് എത്തിയത്. തുടര്‍ന്നാണ് നടി കള്ളത്തോക്ക് ചൂണ്ടി പോലിസിനെ ഭീഷണിപ്പെടുത്തിയത്.തോക്ക് ചൂണ്ടിയാണ് നടി വീടിനു പുറത്തേക്ക് എത്തിയത്. എന്നാല്‍, ഇത് കളിത്തോക്കായിരുന്നു എന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായില്ല. നടി വെളിപ്പെടുത്തിയതുമില്ല. തോക്ക് താഴെയിടാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും വെനേസ തയ്യാറായില്ല. തുടര്‍ന്നാണ് വെടിയുതിര്‍ത്തത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss