|    Feb 20 Tue, 2018 9:20 am
FLASH NEWS

കളിത്തോക്കുമായി സ്ത്രീകളെ ശല്യം ചെയ്ത യുവാക്കള്‍ പിടിയില്‍

Published : 14th December 2017 | Posted By: kasim kzm

ഇലവുംതിട്ട: കളിത്തോക്കും പാറ്റയെ കൊല്ലാന്‍ ഉപയോഗിക്കുന്ന സ്‌പ്രേയുമായി ഇടവഴിയില്‍ പതുങ്ങി നിന്ന് സ്ത്രീകളെ ശല്യം ചെയ്ത യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. ക്രിസ്തുരാജ-തൊഴുക്കോട് റോഡില്‍ നിന്ന് ജങ്ഷനിലേക്കുളള വെളിച്ചമില്ലാത്ത ഇടവഴിയിലാണ് യുവാക്കള്‍ മറഞ്ഞു നിന്ന് സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചത്. ലഹരി മരുന്നിന് അടിമയായവരാണ് പ്രതികള്‍ എന്നു പറയുന്നു. റോഡിലിരുന്ന്  പരസ്യമായി ലഹരി ഉപയോഗിച്ച ശേഷം സന്ധ്യ മുതല്‍ ഇടവഴിയില്‍ കറങ്ങി നടന്ന യുവാക്കളാണ് ജങ്ഷനിലെ കടകളില്‍ നിന്ന് ജോലി കഴിഞ്ഞ് പൂപ്പന്‍കാലാ ഭാഗത്തേക്ക് നടന്നുവന്ന സ്ത്രീകള്‍ക്ക് നേരെ ഒറജിനല്‍ എന്ന് തോന്നുന്ന വിധമുളള കളിത്തോക്കും സ്‌പ്രേയുമായി പാഞ്ഞടുത്ത് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. സ്ത്രീകള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി ഇരുവരെയും പിടികൂടുകയായിരുന്നു. പോലിസ് എത്തി ഇരുവരെയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും  രേഖാമൂലമുളള പരാതിയും മൊഴിയും ലഭിക്കാത്ത സാഹചര്യത്തില്‍ രാത്രി വൈകി ഇരുവരെയും വിട്ടയച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss