|    Jun 19 Tue, 2018 2:55 am

കളിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ രണ്ടര വയസ്സുകാരിയെ രക്ഷപ്പെടുത്തി

Published : 26th January 2017 | Posted By: fsq

 

ഉപ്പള: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണ രണ്ടര വയസുകാരിയെ രക്ഷപ്പെടുത്തി യുവാവ് പ്രശംസ പിടിച്ചുപറ്റി. സിപിഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറി റസാഖ് ചിപ്പാറിന്റെ മകള്‍ രിഫ(രണ്ടര)യാണ് ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ വീട്ടുമുറ്റത്ത് കിണറ്റില്‍ വീണത്. കിണറിന് പകുതി ആള്‍മറ മാത്രമാണുള്ളത്. കൂടെയുള്ള കുട്ടികള്‍ നിലവിളിച്ചതോടെ അയല്‍വാസിയായ നാസര്‍ ഓടിയെത്തി കയര്‍ വഴി കിണറ്റിലിറങ്ങി രിഫയെ രക്ഷപ്പെടുത്തുകയായിരുന്നു. ഗള്‍ഫിലായിരുന്ന നാസര്‍ 20 ദിവസംമുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. നാസറിന്റെ ധീരതയെ നാട്ടുകാര്‍ അഭിനന്ദിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss