|    Dec 10 Mon, 2018 7:28 pm
FLASH NEWS

കളറോഡ് പാലത്തിലെ ഗര്‍ത്തം അപകടക്കെണി ഒരുക്കുന്നു

Published : 9th June 2018 | Posted By: kasim kzm

മട്ടന്നൂര്‍: മട്ടന്നൂര്‍-ഇരിട്ടി റൂട്ടിലെ കളറോഡ് പാലത്തിലെ ഗര്‍ത്തം അപകടക്കെണി ഒരുക്കുന്നു. പാലത്തിന്റെ ഇരുവശങ്ങളിലും ഗര്‍ത്തങ്ങളാണ്. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. ഏതാനും മാസംമുമ്പ് അറ്റകുറ്റപ്പണി നടത്തിയ റോഡിലെ ടാറിങ് ഇളകിയാണ് ഗര്‍ത്തം രൂപ്പെട്ടത്.
കാലവര്‍ഷം ആരംഭിച്ചതോടെ കുഴിയില്‍ വെള്ളം നിറഞ്ഞു. ചെറുവാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുകയാണ്. നിരവധി വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡിലെ ഗര്‍ത്തം വാഹനങ്ങള്‍ പാലത്തില്‍ കയറിയാലാണ് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുക.
അപ്പോഴേക്കും വാഹനം കുഴിയില്‍ വീണിട്ടുണ്ടാവും. പാലത്തില്‍ മഴവെളളം കെട്ടിക്കിടക്കുന്നത് കാരണം കാല്‍നടയാത്രികരും ബുദ്ധിമുട്ടിലാണ്. കുഴികള്‍ അടച്ച് അറ്റകുറ്റപ്പണി നടത്താന്‍ പൊതുമരാമത്ത് തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss