|    Nov 14 Wed, 2018 2:48 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കളരിപ്പയറ്റ്: കേരളത്തിന് തുടര്‍ച്ചയായ ആറാം കിരീടം

Published : 10th April 2018 | Posted By: kasim kzm

ചാവക്കാട്: ദേശീയ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പ് മല്‍സരത്തില്‍ കേരളത്തിനു തുടര്‍ച്ചയായി ആറാം കിരീടനേട്ടം. ന്യൂഡല്‍ഹിയില്‍ 17 സംസ്ഥാനങ്ങള്‍ പങ്കെടുത്ത മല്‍സരത്തില്‍ കേരളം വീണ്ടും ഓവറോള്‍ ചാംപ്യന്‍മാരായി. കളരിപ്പയറ്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ പി കൃഷ്ണദാസ് ഗുരുക്കള്‍ കേന്ദ്ര കായിക മന്ത്രി മഹേഷ് ചന്ദ്രയില്‍ നിന്നു കിരീടം ഏറ്റുവാങ്ങി.
കര്‍ണാടകയും ഉത്തര്‍പ്രദേശും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ചാവക്കാട് വല്ലഭട്ട കളരിയിലെ എം എം വിനായക് ചവിട്ടിപ്പൊങ്ങലില്‍ സ്വര്‍ണമെഡലും കീര്‍ത്തി കൃഷ്ണ ചുവടുകളില്‍ സ്വര്‍ണമെഡലും നേടി. എം എസ് നിഥിന്‍ മെയ്പ്പയറ്റില്‍ വെള്ളിമെഡലും വാളും പരിചയില്‍ ഉമേഷ് നാരായണനും നിതിനും വെങ്കലമെഡലും നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാവ്യകൃഷ്ണ വെങ്കല മെഡല്‍ നേടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss