|    Dec 18 Mon, 2017 6:58 am
FLASH NEWS

കളമ്പൂര്‍ തൂക്കു പാലത്തിലെ കൈവരികള്‍ക്ക് അകലം

Published : 4th December 2017 | Posted By: kasim kzm

പെരുവ: നിര്‍മാണം പൂര്‍ത്തിയായ കളമ്പൂര്‍ തൂക്കു പാലത്തിന്റെ കൈവരി സൈഡുകള്‍ക്ക് അകലം കൂടുതലായത് അപകട ഭീഷണിയുയര്‍ത്തുന്നു.
തൂക്ക് പാലത്തിന്റെ സൈഡുകളില്‍ അരയാള്‍ പൊക്കത്തില്‍ കമ്പികള്‍ പിടിപ്പിച്ചിട്ടുണ്ടെങ്കിലും കമ്പികളുടെ അകലം കൂടുതലായതിനാല്‍ അപകടത്തിന് സാധ്യയുണ്ട്. പാലത്തില്‍ ആളുകള്‍ കയറുമ്പോള്‍ പാലം അനങ്ങുകയും കൊച്ചു കുട്ടികളടക്കം നടന്നു പോവുന്നവര്‍ക്ക് ഭീഷണിയായിരിക്കുകയാണ്. പാലത്തിന്റെ സൈഡുകളില്‍ ഇരുമ്പ് വലകൊണ്ട് മറക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പാലത്തിന്റെ ഉദ്ഘാടനം മന്ത്രി ജി സുധാകരന്റെ സമയം ലഭിച്ചാല്‍ പുതുവര്‍ഷ സമ്മാനമായി പാലം നാട്ടുകാര്‍ക്കായി തുറന്നു കൊടുക്കുമെന്ന് പിറവം എംഎല്‍എ അനൂപ് ജേക്കബും, കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss