|    Oct 20 Sat, 2018 5:49 am
FLASH NEWS

കളമശ്ശേരി സഹകരണ ബാങ്ക് ഭൂമി കച്ചവടം; അഴിമതി ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി

Published : 19th September 2017 | Posted By: fsq

 

കളമശ്ശേരി: സ്ഥലം ഉടമയുമായി നേരിട്ട് ബന്ധപ്പെടാതെ ഇടനിലക്കാരെ ഉപയോഗിച്ച് കളമശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ഭൂമികച്ചവടം നടത്താനുള്ള ബാങ്ക് അധികാരികളുടെ നീക്കത്തില്‍ അഴിമതിയെന്ന് ആരോപിച്ച് ബാങ്ക് അംഗം കൂടിയായ ഹുസൈന്‍ മങ്കലത്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലെ ചിലര്‍ അടങ്ങുന്ന സംഘമാണ് കച്ചവടത്തിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു. ഭൂമികച്ചവടത്തിനുള്ള കമ്മീഷന്‍ തുകയും കയറ്റി വച്ചാണ് കച്ചവടം നടത്തുന്നതെന്നും ഈ കച്ചവടം നടന്നാല്‍ ബാങ്കിന് വലിയ നഷ്ടം ഉണ്ടാവുമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ബാങ്കിന്റെ 60ാം വാര്‍ഷിക പൊതുയോഗത്തിലാണ് ഷോപ്പിങ് കോംപ്ലക്‌സും ഓഡിറ്റോറിയവും പണിയുന്നതിന് 57.5 സെന്റ് സ്ഥലം വാങ്ങാന്‍ തിരുമാനിച്ചത്. സെന്റിന് 16.25 ലക്ഷം രുപയ്ക്ക് വാങ്ങാന്‍ തിരുമാനിച്ചിരുന്നു. എന്നാല്‍ അന്നത്തെ പൊതുയോഗത്തില്‍ പരാതിക്കാരനായ ഹുസയ്്ന്‍ എതിര്‍ത്തിരുന്നതായി പരാതിയില്‍ പറയുന്നു. കുടാതെ ഭരണ സമിതിയിലെ 13 അംഗങ്ങളില്‍ 7 പേര്‍ ഭൂമി വാങ്ങുന്നതിനെതിരേ ബാങ്ക് സെക്രട്ടറിക്ക് പരാതിയും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഭൂമി വാങ്ങുന്നത് പ്രതിസന്ധിയിലായി. തുടര്‍ന്ന് 2017 ആഗസ്ത് 20ന് കൂടിയ ബാങ്കിന്റെ പൊതുയോഗത്തില്‍ അജണ്ടയില്‍ ഭൂമി വാങ്ങുന്ന വിഷയം ഇല്ലാതിരിന്നിട്ടും പ്രമേയത്തിലൂടെ വിഷയം അവതരിപ്പിച്ച് ഭൂമി വാങ്ങാന്‍ വീണ്ടും തിരുമാനിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss