|    Oct 23 Tue, 2018 8:45 am
FLASH NEWS

കളമശ്ശേരി സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമാകുന്നു

Published : 24th September 2017 | Posted By: fsq

 

ആലങ്ങാട്: കളമശ്ശേരി സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമാകുന്നു. മണ്ഡലത്തിലെ മുഴുവന്‍ പ്രദേശത്തും വൈദ്യുതി ലഭ്യമാക്കുന്നതിനും നിയോജക മണ്ഡലത്തില്‍ താമസക്കാരായ ദാരിദ്രരേഖയ്ക്കു താഴെയുള്ള മുഴുവന്‍ ആളുകള്‍ക്കും അവരുടെ വീടുകളില്‍ വൈദ്യുതി എത്തിക്കുന്നതിനും ഈ പദ്ധതികൊണ്ട് സാധിച്ചു. വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ട് ഉള്‍പ്പെടെ 32 ലക്ഷംരൂപ ചെലവഴിച്ചാണ് ഈ നേട്ടം കൈവരിച്ചത്. മണ്ഡലത്തിന്റെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം ഈമാസം 25മുപ്പത്തടം ഇടുക്കി ജങ്ഷനില്‍ നടക്കും. മുപ്പത്തടം ജലശുദ്ധീകരണ ശാലയിലേക്ക് ഇടതടവില്ലാതെ വൈദ്യുതി ലഭിക്കുന്നതിന് വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ടില്‍ നിന്നും രണ്ടുകോടി മൂന്നുലക്ഷംരൂപ മുടക്കി സ്ഥാപിക്കുന്ന ഡെഡിക്കേറ്റഡ് ഫീഡറിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഇതോടുകൂടി മുപ്പത്തടം ജലശുദ്ധീകരണശാലയില്‍ ഒരുസമയത്തും വൈദ്യുതി മുടങ്ങാതെ കുടിവെള്ളം പമ്പ് ചെയ്യാനുള്ള നേട്ടമാണ് കൈവരിക്കുന്നത്. ദിവസത്തില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന സമ്പ്രദായമാണിത്. ഇത് നടപ്പാക്കാന്‍ കേബിള്‍ സ്ഥാപിക്കുന്ന അവസരത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടതായി വന്നു. ഇത് അവഗണിച്ച് മുന്നോട്ടുപോകാന്‍ സാധിച്ചതുമൂലം കുടിവെള്ളത്തില്‍ സുഭിക്ഷത കൈവരിക്കാന്‍ സാധിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss