|    Jul 21 Sat, 2018 12:01 am
FLASH NEWS

കളമശ്ശേരി പോളിടെക്‌നിക് കോളജ് യൂനിയന്‍ കെഎസ്‌യു പിടിച്ചെടുത്തു

Published : 23rd September 2017 | Posted By: fsq

 

കളമശ്ശേരി: മുന്ന് പതിറ്റാണ്ടിന് ശേഷം പോളിടെക്‌നിക്ക് കോളജ് യൂനിയന്‍ തെരെഞ്ഞെടുപ്പില്‍ കളമശ്ശേരി പോളിടെക്‌നിക് കോളജ് യുനിയന്‍ കെഎസ്‌യു പിടിച്ചെടുത്തു. ആകെയുള്ള ഏഴ് ജനറല്‍ സീറ്റില്‍ നാലിലും വിജയിച്ചാണ് കെഎസ്‌യു യൂനിയന്‍ നേടിയത്. കോളജ് യുനിയന്‍ ചെയര്‍മാന്‍ അതിഷ് വി രമേഷ്, വൈസ് ചെയര്‍മാന്‍ അജ്മല്‍ റോഷല്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫായിസ,് മാഗസിന്‍ എഡിറ്റര്‍ ബിജില്‍ മത്തായി എന്നിവരാണ് കെഎസ്‌യു പാനലില്‍ വിജയിച്ചത്. എസ്എഫ്‌ഐയില്‍ നിന്നും മാറി വിപ്ലവം, കലാ, ജനാധിപത്യം എന്ന സ്വതന്ത്ര സംഘടനയുണ്ടാക്കി സ്വതന്ത്രരായി മത്സരിച്ച് ലേഡി വൈസ് ചെയര്‍പേഴ്‌സണ്‍ ദേവിക ആര്‍ നായരും, പോളിയുനിയന്‍ കൗണ്‍സിലംഗമായി അഖില്‍ കുഞ്ഞുമോനും വിജയിച്ചു. മുപ്പത് വര്‍ഷം യുനിയന്‍ ഭരിച്ച എസ്എഫ്‌ഐക്ക് അല്‍ത്താഫ് എ സലാം വിജയിച്ച ആര്‍ട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. എസ്എഫ്‌ഐ വിട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സ്വതന്ത്ര സംഘടനയുണ്ടാക്കി മത്സരിച്ചതാണ് 1987 മുതല്‍ യുനിയന്‍ കയ്യാളിയിരുന്ന എസ്എഫ്‌ഐക്ക് തെരെഞ്ഞെടുപ്പില്‍ യുനിയന്‍ നഷ്ടപ്പെടാന്‍ കാരണമായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss